|    Oct 21 Sun, 2018 9:16 am
FLASH NEWS

സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കായി ജില്ല ഒരുങ്ങി

Published : 15th August 2016 | Posted By: SMR

തൊടുപുഴ: എഴുപതാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ജില്ല ഒരുങ്ങി.സ്‌കൂളുകളും,കോളജുകളും,സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റുമായി വിപുലമായ പരിപാടികളാണ് ഇന്നു ഒരുക്കിയിരിക്കുന്നത്. ഇടുക്കി ഐഡിഎ ഗ്രൗണ്ടിലാണ് ജില്ലാതല സ്വാതന്ത്ര്യദിന പരേഡ് നടക്കുന്നത്.
തുറമുഖംപുരാവസ്ഥുമ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി രാവിലെ 8.30ന് ദേശീയപതാക ഉയര്‍ത്തുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും.തൊടുപുഴയില്‍ നഗരസഭയും പൊതുവിദ്യാഭ്യാസ വകുപ്പും തൊടുപുഴ മര്‍ച്ചന്‍ യൂത്ത് വിങ്ങും ചേര്‍ന്നാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.രാവിലെ 10ന് തൊടുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ആരംഭിക്കുന്ന സ്വാതന്ത്ര്യദിന റാലി ടൗണ്‍ഹാളില്‍ അവസാനിക്കും.റാലിയില്‍ ഏറ്റവും നല്ല പ്രകടനം നടത്തുന്ന സ്ഥാപനത്തിന് മേത്താനത്ത് എം.കെ.ദാമോദരന്‍ മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും.ഉടുമ്പന്നൂര്‍ യുവജന സമാജം ലൈബ്രറി രാവിലെ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.
ഉടുമ്പന്നൂര്‍ യുവജനസമാജം ലൈബ്രറി 15ന് രാവിലെ ഒന്‍പതിന് ദേശീയപതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.തുടര്‍ന്ന് വൈകിട്ട് നാലിന് പൊതുസമ്മേളനവും അഞ്ച് മുതല്‍ ബാലവേദി കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും. പൊതുസമ്മേളനം ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജേക്കബ് ജോണ്‍ ഉദ്ഘാടനം ചെയ്യും.റിവര്‍ വ്യൂ റെസിഡന്റ്‌സ അസോസിയേഷന്‍ രാവിലെ 10.30ന് കൃഷിഭവന് സമീപമുള്ള വടാത്ത് ഓഡിറ്റോറിയത്തിന് മുന്നിലാണ് പതാക ഉയര്‍ത്തുന്നത്.
പ്രസിഡന്റ് സാം മൈക്കിള്‍ പതാക ഉയര്‍ത്തുമ്പോള്‍ രക്ഷാധികാരിയും മുനിസിപ്പല്‍ കൗണ്‍സിലറുമായ ജെസി ആന്റണി സ്വാതന്ത്രദിന സന്ദേശം നല്‍കും.കോലാനി ജനരഞ്ജിനി വായനശാലയില്‍ സ്വാതന്ത്രദിനാഘോത്തിന്റെ ഭാഗമായി പ്രശ്‌നോത്തരി മത്സരം,പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കല്‍, സ്‌കോളര്‍ഷിപ്പ് വിതരണം എന്നിവയും നടക്കും.മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി സ്വാതന്ത്ര്യദിനത്തില്‍ ഇരുചക്ര വാഹന റാലി സംഘടിപ്പിക്കും.
മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി.കെ.സുധാകരന്‍ നായര്‍ ഫല്‍ഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് കവിയരങ്ങ് ഉണ്ടായിരിക്കും. കരിമണ്ണുര്‍ നവജ്യോതി കലാ സംസാകാരിക വേദി സ്വാതന്ത്രദിനാഘോഷവും ദേശഭക്തി ഗാനാലാപന മത്സരവും നടത്തും.
കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്‍ ടോജോ പോള്‍ യോഗം ഉദ്ഘാടനം ചെയ്യും.സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കാന്‍ ജംഇത്തുല്‍ ഉലമായേഹിന്ദ് സംസ്ഥാന അധ്യക്ഷന്‍ കാഞ്ഞാര്‍ ഹുസൈന്‍ മൗലാന അഹ്വാനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss