|    May 28 Sun, 2017 2:13 pm
FLASH NEWS

സ്വാതന്ത്ര്യ ദിനാഘോഷം: 21 വിഭാഗങ്ങള്‍ പരേഡില്‍ പങ്കെടുക്കും

Published : 15th August 2016 | Posted By: SMR

പത്തനംതിട്ട: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ജില്ലയില്‍ വിപുലമായ പരിപാടികള്‍. രാവിലെ 8.30ന്             ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവമന്ത്രി മാത്യു ടി തോമസ് ദേശീയപതാക ഉയര്‍ത്തും.
രാവിലെ എട്ടിന് പരേഡിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. സായുധ സേനാ വിഭാഗം, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റുകള്‍, സര്‍വീസ് വിഭാഗങ്ങള്‍, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, റെഡ്‌ക്രോസ് തുടങ്ങി 21 വിഭാഗങ്ങള്‍ പരേഡില്‍ പങ്കെടുക്കും. മൂന്ന് സ്‌കൂളുകളില്‍ നിന്നുള്ള ബാന്റുമേളം സംഘവും പങ്കെടുക്കും. 8.10ന് പരേഡ് കമാന്‍ഡന്റ് പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും.
8.15ന് ജില്ലാ പോലിസ് മേധാവി ഹരിശങ്കറും 8.20ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി സജീവും എത്തും. 8.25ന് മുഖ്യാതിഥിയായ മന്ത്രിയെത്തും. 8.30ന് മുഖ്യാതിഥി ദേശീയ പതാക ഉയര്‍ത്തുന്നതോടെ ദേശീയ ഗാനാലാപനം നടക്കും. തുടര്‍ന്ന് പരേഡ് കമാന്‍ഡര്‍ മുഖ്യാതിഥിക്ക് മുമ്പാകെ റിപോര്‍ട്ട് ചെയ്യും. 8.35ന് മുഖ്യാതിഥി പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിക്കും. 8.40ന് വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റ് നടക്കും. 8.50ന് മുഖ്യാതിഥി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
ഒമ്പതിന് സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. വെച്ചൂച്ചിറ നവോദയ വിദ്യാലയം, പത്തനംതിട്ട അമൃത സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്. അമൃത, സെന്റ് ഗ്രിഗോറിയസ്, വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബാന്റ് സംഘം. അഞ്ചുപേര്‍ക്ക് മന്ത്രി പോലിസ് മെഡലുകള്‍ നല്‍കും. തുടര്‍ന്ന് സമ്മാനദാനത്തിനു ശേഷം ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ സമാപിക്കും. രാവിലെ 7.30ന് തന്നെ എല്ലാവരും സ്റ്റേഡിയത്തില്‍ എത്തിച്ചേരണമെന്ന് എഡിഎം അഭ്യര്‍ഥിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും കടകമ്പോളങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കാളികളാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day