|    Oct 21 Sat, 2017 2:21 pm
FLASH NEWS

സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പതാക ഉയര്‍ത്തും

Published : 9th August 2017 | Posted By: fsq

 

കൊല്ലം:സ്വാതന്ത്ര്യ ദിനത്തില്‍ രാവിലെ എട്ടു മുതല്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ദേശീയ പതാക ഉയര്‍ത്തും  .പോലിസ്, എക്‌സൈസ്, ഫോറസ്റ്റ് ഗാര്‍ഡ്‌സ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജെആര്‍സി ബാന്റ് ട്രൂപ്പ്, സ്റ്റുഡന്റ്‌സ് പോലിസ് എന്നീ വിഭാഗങ്ങള്‍ അണിനിരക്കുന്ന പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് മന്ത്രി സ്വാതന്ത്യദിന സന്ദേശം നല്‍കും.മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപനവും മന്ത്രി നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ പോലിസ് മെഡലുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. സ്വാതന്ത്യ സമര സേനാനികളെ മേയര്‍ വി രാജേന്ദ്രബാബു ആദരിക്കും . തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഡിസ്‌പ്ലേ, ദേശഭക്തി ഗാനം എന്നിവ നടക്കും. ചടങ്ങില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ വിജയിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി മിത്ര അഭ്യര്‍ഥിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക