|    Jan 18 Wed, 2017 12:48 am
FLASH NEWS

സ്വാതന്ത്ര്യ ദിനാഘോഷം ജെറ്റ് എയര്‍വെയ്‌സില്‍ നിരക്കിളവ്

Published : 11th August 2016 | Posted By: mi.ptk

ദുബയ്:  ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ജെറ്റ് എയര്‍വെയ്‌സില്‍ 30 ശതമാനം നിരക്കിളവ്. ഈ മാസം 12 മുതല്‍ 15 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ നിരക്കിളവ്. ഈ 12 മുതല്‍ എപ്പോള്‍ വേണമെങ്കിലും ഈ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. കൂടാതെ ഈ നിരക്കിളവില്‍ യാത്ര ചെയ്യന്നവരില്‍ നിന്നും നറുക്കെടുത്ത് വിജയിക്കുന്നവര്‍ക്ക് സൗജന്യമായി മറ്റൊരു ടിക്കറ്റും ലഭിക്കും. ഈ ടിക്കറ്റ് ലഭിക്കന്നവര്‍ സെപ്തമ്പര് 30 വരെ യാത്ര ചെയ്യാം. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രത്യേക സമ്മാനമാണിതെന്ന് ജെറ്റ് എയര്‍വെയ്‌സ് വൈസ് പ്രസിഡന്റ് ഷാക്കിര്‍ കാന്താവാല അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 173 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക