|    Aug 19 Sat, 2017 11:07 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വാതന്ത്ര്യ ദിനം : കരിപ്പൂരില്‍ അതീവ ജാഗ്രതാ നിര്‍ദേശം

Published : 9th August 2017 | Posted By: fsq

 

കൊണ്ടോട്ടി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.  ഇന്നലെ മുതല്‍ ഈ മാസം 20 വരെയാണ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. വിമാനത്താവളത്തിലെ സന്ദര്‍ശക ഗാലറിയിലേക്കുള്ള പ്രവേശനം ഇതിന്റെ ഭാഗമായി റദ്ദാക്കി. യാത്രക്കാരേയും കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും. വിമാനത്താവള സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ടെര്‍മിനലിലും പരിസരത്തും അലക്ഷ്യമായി കാണുന്ന വസ്തുക്കളും മറ്റും കസ്റ്റഡിയിലെടുക്കും. ടെര്‍മിനലിനു മുമ്പില്‍ സംശയാസ്പദമായി കാണുന്ന വാഹനങ്ങളും കസ്റ്റഡിയിലെടുക്കും. വിമാനത്താളത്തിലെ സുരക്ഷ വഹിക്കുന്ന കേന്ദ്ര സുരക്ഷാ സേനയ്ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിലെ സുരക്ഷാ മേഖലകളില്‍ കൂടുതല്‍ സേനയെ വ്യന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ വിവിധ ഏജന്‍സികള്‍ ഇതു സംബന്ധിച്ച് യോഗം ചേര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക