|    Nov 19 Mon, 2018 9:11 am
FLASH NEWS

സ്വാതന്ത്ര്യസമര ചരിത്രം തിരുവാതിരയിലൂടെ പാടിയാടി ബാര സ്‌കൂളിലെ കുട്ടികള്‍

Published : 15th August 2018 | Posted By: kasim kzm

ഉദുമ: ഭാരതാംബയ്ക്ക് മുന്നില്‍ സ്വാതന്ത്ര്യസമര ചരിത്രം പാടിയാടിയ ഭാരതപുത്രിമാര്‍ കണ്ടുനിന്നവര്‍ക്ക് ദേശസ്‌നേഹത്തിന്റെ മഹത്വം കാട്ടിക്കൊടുത്തു. രാഷ്ട്രം സ്വാതന്ത്രത്തിന്റെ എഴുപത്തിയൊന്നാമത് വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ബാര ഗവ. ഹൈസ്‌കൂളിലെ 50 വിദ്യാര്‍ഥിനികള്‍ സ്വാതന്ത്ര്യസമര ചരിത്രം തിരുവാതിരയുടെ അരങ്ങിലെത്തിച്ചത്.
രാജ്യത്തിന്‍വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെ വന്ദിച്ചുകൊണ്ട് ആരംഭിച്ച തിരുവാതിരയില്‍ ഒന്നാം സ്വാതന്ത്രസമരവും ദണ്ഡിമാര്‍ച്ചും ക്വിറ്റിന്ത്യസമരവുമെല്ലാം കടന്നു വന്നു. ഗാന്ധിജി മുതല്‍ വിദ്വാന്‍ പി കേളുനായര്‍ വരെയുള്ള മഹാരഥന്മാരുടെ സ്മരണ പുതുക്കല്‍ കൂടിയായി തിരുവാതിര. ഇതേസ്‌കൂളിലെ അധ്യാപികയായ സുനിമോള്‍ ബളാല്‍ ആണ് തിരുവാതിര പാട്ടിന്റെ രചന നിര്‍വഹിച്ചത്. ശ്രീനന്ദന, പ്രസന്ന, സോമലത എന്നിവരാണ് പരിശീലിപ്പിച്ചത്. പിടിഎ പ്രസിഡന്റ് കെ സന്തോഷ് കുമാര്‍, ഹെഡ്മാസ്റ്റര്‍ പി ആര്‍ പ്രദീപ്, അധ്യാപകരായ എം ഉണ്ണികൃഷ്ണന്‍, രജനി എന്നിവരാണ് സ്വാതന്ത്ര്യ സമരതിരുവാതിരയ്ക്ക് അരങ്ങൊരുക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss