|    Aug 21 Tue, 2018 12:32 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വാതന്ത്ര്യദിന സല്‍ക്കാരം റദ്ദാക്കി; ഒരു ലക്ഷം നല്‍കി ഗവര്‍ണര്‍

Published : 11th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മഴക്കെടുതി മൂലം സംസ്ഥാനത്ത് നിരവധി പേര്‍ മരിക്കുകയും പലയിടത്തും വ്യാപക നാശ നഷ്ടം ഉണ്ടാവുകയും ചെയ്തസാഹചര്യത്തില്‍ 15ന് വൈകീട്ട് 6.30ന് രാജ് ഭവനില്‍ നടത്താനിരുന്ന സല്‍ക്കാരപരിപാടി ഗവര്‍ണറുടെ തീരുമാനപ്രകാരം വേണ്ടന്നു വച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സ്വന്തം ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാനും ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം തീരുമാനിച്ചു. മഴക്കെടുതിയില്‍ ആശങ്കയറിയിച്ച ഗവര്‍ണര്‍ രാജ്ഭവന്റെയും സര്‍ക്കാരിന്റെയും ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസനിധിയിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം, സംസ്ഥാനം അഭൂതപൂര്‍വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ വ്യക്തികളോടും, സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.
മനുഷ്യജീവനും വീടുകള്‍ക്കും മറ്റു വസ്തുവകകള്‍ക്കും റോഡുകള്‍ക്കും ഭീമമായ നഷ്ടമാണു കുറച്ചുദിവസങ്ങള്‍ക്കകമുണ്ടായത്.
ദുരിതാശ്വാസത്തിനു കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്നാട് അഞ്ചുകോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇരുസര്‍ക്കാരുകളെയും മുഖ്യമന്ത്രി നന്ദി അറിയിച്ചു. ജൂലൈ 26 മുതല്‍ ആഗസ്ത് 9 വരെയുളള ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.75 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss