|    Oct 19 Thu, 2017 2:57 pm
FLASH NEWS

സ്വാതന്ത്ര്യദിന പരിപാടി; പ്ലാസ്റ്റിക് പതാക ഉപയോഗിക്കരുത്: ജില്ലാ കലക്ടര്‍

Published : 30th July 2016 | Posted By: SMR

മലപ്പുറം: സ്വാതന്ത്ര്യദിന പരിപാടികളോടനുബന്ധിച്ചും മറ്റു പരിപാടികളിലും പ്ലാസ്റ്റിക് ദേശീയ പതാകകള്‍ ഉപയോഗിക്കരുതെന്ന് ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി അറിയിച്ചു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
പ്ലാസ്റ്റിക്കില്‍ നിര്‍മിക്കുന്ന ദേശീയ പതാകകളുടെ ഉല്‍പാദനം, വിതരണം, വില്‍പ്പന, ഉപയോഗം, പ്രദര്‍ശനം എന്നിവ കര്‍ശനമായി നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ ദിനാഘോഷ വേളകളില്‍ പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക വ്യാപകമായി ഉപയോഗിക്കുകയും അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ദേശീയ പതാകയുടെ പ്രാധാന്യം, ഉപയോഗം എന്നിവ സംബന്ധിച്ച് ദേശീയ ഫഌഗ് കോഡിലെ മാര്‍ഗദിര്‍ദേശ പ്രകാരം കമ്പിളി, പരുത്തി, ഖാദി, സില്‍ക്ക് എന്നിവ ഉപയോഗിച്ച് കൈകൊണ്ടു നെയ്ത പതാകകള്‍ ഉപയോഗിക്കണമെന്നാണ്.
വിശേഷാവസരങ്ങളില്‍ പേപറില്‍ നിര്‍മിക്കുന്ന ദേശീയപതാക ഉപയോഗിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത് ആഘോഷശേഷം വലിച്ചെറിയാതെ ദേശീയ പതാകയുടെ പ്രാധാന്യത്തിനും മഹത്വത്തിനും അനുസൃതമായ രീതിയില്‍ സ്വാകാര്യമായി നിര്‍മാര്‍ജനം ചെയ്യണം.
ഫഌഗ് കോഡ് ഓഫ് ഇന്ത്യ 2002ലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്ലാസ്റ്റിക് നിര്‍മിത ദേശീയപതാകകള്‍ വിശേഷ ദിനങ്ങളില്‍ അശ്രദ്ധമായി ഉപയോഗിക്കുന്നതും അലക്ഷ്യമായി െെകകാര്യം ചെയ്യുന്നതും ദേശീയപതാകയുടെ മഹത്വത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ നശിപ്പിക്കുന്നതും ദി പ്രിവെന്‍ഷന്‍ ഓഫ് ഇന്‍സല്‍റ്റ് റ്റു നാഷനല്‍ ഓണര്‍ ആക്റ്റ് 1971 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും കലക്ടര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക