|    Oct 19 Thu, 2017 2:49 pm
FLASH NEWS

സ്വാതന്ത്ര്യദിനാഘോഷം: റിഹേഴ്‌സല്‍ പരേഡ് ആഗസ്ത് 10 മുതല്‍

Published : 15th July 2017 | Posted By: fsq

 

കണ്ണൂര്‍: ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള റിഹേഴ്‌സല്‍ പരേഡ് ആഗസ്ത് 10, 11, 12 തിയ്യതികളില്‍ സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യ ദിനത്തിലെ സെറിമോണിയല്‍ പരേഡില്‍ കെഎപി, ലോക്കല്‍ പോലിസ്, ജയില്‍, വനം വകുപ്പുകളുടെയും എന്‍സിസി, ജൂനിയര്‍ റെഡ്‌ക്രോസ്, സക്ൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലിസ് വിഭാഗങ്ങളുടെയും പ്ലാറ്റൂണുകള്‍ അണിനിരക്കും. ആഗസ്ത് 10, 11 ദിവസങ്ങളില്‍ വൈകീട്ടും 12ന് രാവിലെയുമായിരിക്കും റിഹേഴ്‌സല്‍ പരേഡ്. ഇതിനു പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബസ്‌യാത്രാ സൗജന്യം ഉറപ്പാക്കാന്‍ ആര്‍ടിഒക്ക് യോഗം നിര്‍ദേശം നല്‍കി. എഡിഎം ഇ മുഹമ്മദ് യൂസഫ്, അസി. കലക്ടര്‍ ആസിഫ് കെ യൂസുഫ്, കെഎപി ഡെപ്യൂട്ടി കമാണ്ടന്റ് റോയ് പി ജോസഫ്, അസി. കമാണ്ടന്റ്(എആര്‍) ടി പി ഉണ്ണികൃഷ്ണന്‍, സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് പി മോഹനന്‍, അഗ്നിശമന സേന അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ടി അജയന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എം ബാബുരാജന്‍, കണ്ണൂര്‍ തഹസില്‍ദാര്‍ വി എം സജീവന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക