|    Jan 21 Sat, 2017 1:38 am
FLASH NEWS

സ്വാതന്ത്ര്യദിനാഘോഷം; മന്ത്രി കെ ടി ജലീല്‍ അഭിവാദ്യം സ്വീകരിക്കും

Published : 15th August 2016 | Posted By: SMR

മലപ്പുറം: എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ ഇന്ന് നടക്കുന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ മുഖ്യാതിഥിയാവും. എംഎസ്പി, സായുധ പോലിസ്, പോലിസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് തുടങ്ങി വിവിധ സേനാംഗങ്ങള്‍ അണിനിരക്കുന്ന സ്വാതന്ത്ര്യദിന പരേഡിന് മന്ത്രി അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കും. പരേഡിന് എംഎസ്പി അസിസ്റ്റന്റ് കമാണ്ടന്റ് സി വി ശശി നേതൃത്വം നല്‍കും. കെ രാജേഷ് സെക്കന്‍ഡ് ഇന്‍ കമാണ്ടന്റാവും.
രാവിലെ ഏഴിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പ്രഭാതഭേരി തുടങ്ങും. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ വരുന്ന വാഹനങ്ങള്‍ക്ക് സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ പ്രവേശനം അനുവദിക്കില്ല. രാവിലെ ഏഴ് മുതല്‍ 7.30 വരെ പ്രഭാതഭേരി പരേഡ് ഗൗണ്ടില്‍ എത്തുന്നതുവരെ മലപ്പുറം-പെരിന്തല്‍ണ്ണ റോഡില്‍ കുന്നുമ്മല്‍ മുതല്‍ പരേഡ് ഗ്രൗണ്ട് വരെ ഗതാഗതം ക്രമീകരിക്കും.
അതേസമയം, പ്ലാസ്റ്റിക്കിലുളള ദേശീയപതാകയുടെ നിര്‍മാണം, വിതരണം, വിപണനം ഉപയോഗിക്കല്‍ നിരോധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനം ഉള്‍പ്പെടെ ആഘോഷ ചടങ്ങുകള്‍ക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പൊതുഭരണ വകുപ്പിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക