|    Oct 19 Thu, 2017 10:14 pm
FLASH NEWS

സ്വാതന്ത്ര്യദിനാഘോഷം : മന്ത്രി മാത്യു ടി തോമസ് ദേശീയപതാക ഉയര്‍ത്തും

Published : 13th August 2017 | Posted By: fsq

 

പത്തനംതിട്ട: ഭാരതത്തിന്റെ 71ാമത് സ്വാതന്ത്ര്യദിനം 15ന് പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.                       മന്ത്രി മാത്യു ടി തോമസ് ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. രാവിലെ എട്ടിന് പരേഡിനുള്ള തയ്യാറെടുപ്പ് ആരംഭിക്കും. 8.10ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.33ന് മുഖ്യാതിഥിയായ മന്ത്രി മാത്യു ടി തോമസ് എത്തുന്നതോടെ സേനാംഗങ്ങളുടെ സല്യൂട്ട്. 8.35ന് മുഖ്യാതിഥി ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് യൂനിഫോമിലുള്ള എല്ലാ ഓഫിസര്‍മാരും ദേശീയ പതാകയെ സല്യൂട്ട് ചെയ്യും. 8.40ന് പരേഡ് കമാന്‍ഡര്‍ മുഖ്യാതിഥിക്കു മുമ്പാകെ എത്തിയശേഷം മുഖ്യാതിഥി പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിക്കും. 8.45ന് പരേഡ് മാര്‍ച്ച്പാസ്റ്റ് ആരംഭിക്കും. പോലിസിന്റെ മൂന്നും സ്റ്റുഡന്റ് പോലിസ് കേഡറ്റിന്റെ ആറും സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ അഞ്ചും ജൂനിയര്‍ റെഡ്‌ക്രോസിന്റെ നാലും വനം, എക്‌സൈസ്, എന്‍സിസി എന്നിവയുടെ ഓരോ പ്ലാറ്റൂണുകള്‍ വീതവും ബാന്റ് സെറ്റിന്റെ നാല് ടീമുകളും  മാര്‍ച്ച്പാസ്റ്റില്‍ അണിനിരക്കും. 8.55ന് മുഖ്യാതിഥി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ഒമ്പതിന് പോലിസ് മെഡല്‍ വിതരണവും സമ്മാനദാനവും നടക്കും. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വര്‍ണാഭമായ സാംസ്‌കാരിക പരിപാടികള്‍ നടക്കും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ രാവിലെ 7.30ന് ജില്ലാ സ്‌റ്റേഡിയത്തില്‍ എത്തണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്നും പൂര്‍ണമായും ഹരിത മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കണം സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക