|    Oct 21 Sat, 2017 11:25 pm
FLASH NEWS

സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി എ കെ ബാലന്‍ മുഖ്യാഥിതി

Published : 9th August 2017 | Posted By: fsq

 

മലപ്പുറം: ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ വിപുലമായി ആഘോഷിക്കും. മുഖ്യാതിഥിയായി പട്ടികജാതി-വര്‍ഗ, സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പങ്കെടുക്കും. ആഗസ്ത് 15ന് രാവിലെ എട്ടിന് എംഎസ്പി ഗ്രൗണ്ടില്‍ നടക്കുന്ന വിവിധ പ്രാദേശിക സേനകളുടെ പരേഡില്‍ മന്ത്രി സല്യൂട്ട് സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ഇത് സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ എഡിഎം ടി വിജയന്‍ അധ്യക്ഷത വഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ കച്ചവട സ്ഥാപനങ്ങള്‍ അലങ്കരിക്കും. മികച്ച രീതിയില്‍ അലങ്കാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടൊക്കോള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പരേഡിന് എംഎസ്പി അസിസ്റ്റന്റ് കമാന്റന്റ് സി വി ശശി നേതൃത്വം നല്‍കും. സായുധ പോലിസിലെ ഇന്‍സ്പക്ടര്‍ അജിത് കുമാര്‍ സെക്കന്റ്-ഇന്‍ കമാന്റന്റ് ആവും. പരേഡിന് മുന്നോടിയായി സേനാംഗങ്ങള്‍ക്ക് ആഗസ്ത് 11,12,13 തിയ്യതികളില്‍ റിഹേഴ്‌സല്‍ നടത്തും. പരേഡ് ദിവസം രാവിലെ 6.45 മുനിസിപ്പല്‍ പ്രദേശത്തെ സ്‌കൂളുകളെ പങ്കെടുപ്പിച്ച് സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് പരേഡ് ഗ്രൗണ്ടിലേക്ക് പ്രഭാതഭേരി നടത്തും. പ്രഭാതഭേരിയില്‍ മികച്ച പ്രദര്‍ശനം നടത്തുന്ന സ്‌കൂളുകള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്യും. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡെപ്യുട്ടി കലക്ടര്‍ അബ്ദുല്‍ റഷീദ്, എച്ച്എസ് ഗീത, ജില്ലാ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക