|    Oct 24 Tue, 2017 1:08 pm
FLASH NEWS

സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി ജി സുധാകരന്‍ പതാക ഉയര്‍ത്തും

Published : 15th August 2016 | Posted By: SMR

ആലപ്പുഴ: രാജ്യത്തിന്റെ എഴുപതാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ ജില്ലയൊരുങ്ങി. ജില്ലാതലത്തിലും ബ്ലോക്ക്-ഗ്രാമപ—ഞ്ചായത്ത് തലത്തിലും ആഘോഷങ്ങള്‍ നടക്കും. ഇന്ന്  രാവിലെ 8.30ന് ആലപ്പുഴ പൊലീസ് പരേഡ് മൈതാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷചടങ്ങില്‍ പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി സുധാകരന്‍  ദേശീതപതാക ഉയര്‍ത്തും.
വിവിധ ട്രൂപ്പുകളുടെ സ്വാതന്ത്ര്യദിനപരേഡ് പരിശോധിക്കുന്ന മന്ത്രി പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് അദ്ദേഹം സ്വാതന്ത്ര്യദിനസന്ദേശം നല്‍കും. പൊലീസിന്റെയും എക്‌സൈസിന്റെയും എന്‍സിസി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ്, സ്‌കൗട്ട്, ഗൈഡ്‌സ്, റെഡ് ക്രോസ്, കബ്‌സ്, ബുള്‍ബുള്‍ എന്നിവയുടെയുമായി 32 പ്ലാറ്റൂണുകളും ഒമ്പത് ബാന്‍ഡ് ട്രൂപ്പുകളും പരേഡില്‍ പങ്കെടുക്കും. പരേഡ് കമാന്‍ഡര്‍ എം ജെ ജോഷിയുടെ നേതൃത്വത്തിലാണ് പരേഡ് നടക്കുക.
മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹരായ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ എ.എസ്.ഐ.ജി ലാല്‍ജി, ആലപ്പുഴ ഹെഡ് ക്വാട്ടേഴ്‌സിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍  ടി ഡി നെവിന്‍, മുഹമ്മ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ സന്തോഷ്, കായംകുളം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കെ സുരേഷ്, എആര്‍ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എന്‍ ബാലകൃഷ്ണ കാരണവര്‍  എന്നിവര്‍ക്ക് ചടങ്ങില്‍ മെഡല്‍ സമ്മാനിക്കും. മികച്ച ട്രൂപ്പുകള്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്യും.  പൊതുവിദ്യാഭ്യസ വകുപ്പ് സംഘടിപ്പിച്ച ദേശഭക്തി ഗാനാലാപന മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ആലപ്പുഴ സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്.എസിനും ദേശീയഗാനാലാപന മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ പുന്നപ്ര ജ്യോതി നികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിനുമുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. സായുധസേനാ പതാകദിനനിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്ത വിദ്യാഭ്യാസസ്ഥാപനമായ ആലപ്പുഴ സെന്റ് ജോസഫ്‌സ് ജി.എച്ച്.എസ്.എസ്സിനും സര്‍ക്കാര്‍ സ്ഥാപനമായ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിനുമുള്ള ട്രോഫികളും സമ്മാനിക്കും.
ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തലത്തിലും സ്വാതന്ത്ര്യദിനാഘോഷം നടക്കും. സ്‌കൂളുകള്‍ കോളജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലും സ്വാതന്ത്ര്യദിനാഘോഷം നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക