|    Aug 21 Mon, 2017 9:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്വാതന്ത്ര്യദിനാഘോഷം ഭയാനക സ്ഥിതി വിശേഷത്തില്‍ : മന്ത്രി

Published : 13th August 2017 | Posted By: fsq

 

പേരാമ്പ്ര: രാജ്യത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും ഇല്ലാതാവുന്ന ഭയാനകമായ സ്ഥിതി വിശേഷത്തിലാണ് നാം എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി എ കെ ബാലന്‍. കൂത്താളി സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസ്് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ ചരിത്രത്തിലില്ലാത്ത വെല്ലുവിളിയിലൂടെയാണ് രാജ്യം കടന്നു പോവുന്നതെന്നും ജനാധിപത്യത്തിന്റെ വഴി ഉപയോഗപ്പെടുത്തി ഫാഷിസത്തിന്റെ വാതില്‍ തുറക്കാനാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന മുദ്രാവാക്യമുയര്‍ത്തിയവരുടെ ഇപ്പോഴത്തെ ലക്ഷ്യം പ്രതിപക്ഷമില്ലാത്ത ഭാരതമാണെന്നും പ്രതികരിക്കുന്നവരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കേരളത്തില്‍ നടത്തികൊണ്ടിരിക്കുന്ന കൊലപാതങ്ങളെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയെ തെക്കോട്ടെടുക്കുമെന്ന ശോഭ സുരേന്ദ്രന്റെ പ്രസ്താവനയെ മന്ത്രി പരിഹസിച്ചു. ഭര്‍ത്താക്കന്മാര്‍ കുഞ്ഞിരാമന്മാരായ സ്ത്രീകള്‍ ഇങ്ങനെയൊക്കെ പറയുമെന്നും തെക്കോട്ടെടുക്കല്‍ ഏതെങ്കിലുമൊരു കൂട്ടര്‍ക്ക് മാത്രമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ടി പി രാമകൃഷ്ണന്‍, കെ പി കുഞ്ഞമ്മത് കുട്ടി, കെ എം ബാലകൃഷ്ണന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക