|    Oct 18 Wed, 2017 5:58 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സ്വാതന്ത്ര്യദിനാഘോഷം : ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണം

Published : 15th August 2016 | Posted By: SMR

തിരുവനന്തപുരം:സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കോളജുകള്‍, സ്‌കൂളുകള്‍, സ്വാശ്രയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ദേശീയ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം.
ഇക്കാര്യത്തില്‍ വകുപ്പുകള്‍, ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മേലധികാരികള്‍ തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. ദേശീയ ഗാനാലാപന സമയത്ത് ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ബഹുമാനപുരസ്സരം നിശബ്ദരായി എഴുന്നേറ്റുനില്‍ക്കണമെന്നും യൂണിഫോമിലുള്ള ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കണമെന്നും സര്‍ക്കാര്‍ അറിയിപ്പില്‍ നിര്‍ദ്ദേശിച്ചു.
ദേശീയ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്ലാസ്റ്റികിലുള്ള ദേശീയ പതാകയുടെ നിര്‍മാണം, വിതരണം, വില്‍പന, ഉപയോഗം എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആഘോഷച്ചടങ്ങുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിയക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക