|    Mar 27 Mon, 2017 12:33 am
FLASH NEWS

സ്വാതന്ത്ര്യദിനത്തില്‍ സുരേഷിന് നേപ്പാള്‍ സര്‍ക്കാര്‍ പുരസ്‌കാരം

Published : 15th August 2016 | Posted By: SMR

ചെര്‍പ്പുളശ്ശേരി: കലാഗ്രാമമായ വെള്ളിനേഴി അടക്കാപുത്തൂര്‍ സ്വദേശിയും ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയിലെ ചിത്രകലാവിഭാഗം പ്രഫസറുമായ സുരേഷ് കെ നായര്‍ നേപ്പാള്‍ ഗവണ്‍മെന്റിന്റെ ഭാരതീയ ചിത്രകാരന്‍മാര്‍ക്കുള്ള പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹനായി.
കലകളെ സമൂഹത്തിലെത്തിക്കുകയും യുവതലമുറകളിലെ യുവചിത്രകാരന്‍മാരെ അവസരോചിതമായി പ്രോല്‍സാഹിപ്പിക്കുന്നതിനും കൂടിയാണ് സുരേഷ് കെ നായരെ ഈ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
ഗുരുവായൂര്‍ ചുവര്‍ചിത്ര പഠനകേന്ദ്രം, വിശ്വഭാരതി യൂനിവേഴ്‌സിറ്റി ശാന്തിനികേതന്‍, ബനാസ്ഥലി വിദ്യാപീഠം രാജസ്ഥാന്‍, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, ടെംപിള്‍ യൂനിവേഴ്‌സിറ്റി ഫിലാദല്‍ഫിയ എന്നിവിടങ്ങളില്‍ ചിത്രകല അഭ്യസിച്ച സുരേഷ് ഇപ്പോള്‍ ബനാറസ് സിറ്റിയില്‍ പബ്ലിക് ആര്‍ട്ട് പ്രൊജക്ട് എന്ന കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ഒരു മലയാളി ചിത്രകാരനെ ആദ്യമായിട്ടാണ് നേപ്പാള്‍ ഗവണ്‍മെന്റ് ആദരിക്കുന്നത്. ഇന്ന് കാഠ്മണ്ഡുവില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക