|    Dec 19 Wed, 2018 2:31 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്വാതന്ത്ര്യദിനത്തില്‍ പാകിസ്താന്‍ 30 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും

Published : 14th August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 27 മല്‍സ്യത്തൊഴിലാളികളെയടക്കം 30 ഇന്ത്യന്‍ തടവുകാരെ പാകിസ്താന്‍ മോചിപ്പിക്കുമെന്ന് റിപോര്‍ട്ട്. ഇന്ത്യ-പാക് ബന്ധത്തില്‍ പുതിയൊരു ചുവടുവയ്പാണ് പാകിസ്താന്റെ നടപുടി.
പാകിസ്താന്റെ സ്വാതന്ത്ര്യദിനമായ ആഗസ്ത് 14നാണ് ഇവരെ വിട്ടയക്കുകയെന്നു വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ അറിയിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്നു സമാനമായ സമീപനം പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
418 മല്‍സ്യത്തൊഴിലാളികള്‍ അടക്കം 470 ഇന്ത്യക്കാര്‍ പാകിസ്താനിലെ ജയിലുകളിലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. സമുദ്രാതിര്‍ത്തി അതിക്രമിച്ചു കടന്നെന്നാരോപിച്ചാണ് മല്‍സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ലാഹോറിലേക്ക് കൊണ്ടുപോവുന്നതിനായി ഇന്ത്യക്കാരായ തടവുകാരെ കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്നു കാന്റ് റെയില്‍വേ സ്‌റ്റേഷനിലേക്ക് മാറ്റി. വാഗാ അതിര്‍ത്തിയില്‍ വച്ച് ഇവരെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss