|    Aug 16 Wed, 2017 11:02 pm
FLASH NEWS

സ്വാതന്ത്ര്യദിനത്തില്‍ എസ് ഡിപിഐ കാവലാള്‍ ജാഥ നടത്തും

Published : 13th August 2017 | Posted By: fsq

 

കണ്ണൂര്‍: സ്വാതന്ത്ര്യ ദിനത്തിന്റെ 70ാം വാര്‍ഷിക ദിനത്തില്‍ ജില്ലയില്‍ കാവലാള്‍ ജാഥ നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. സ്വാതന്ത്രത്തിന് കാവലൊരുക്കുക, ദേശദ്രോഹികളെ ചെറുക്കുക എന്ന സന്ദേശമുയര്‍ത്തി പഞ്ചായത്ത് തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈദേശിക ശക്തികളുടെ ഭരണത്തിനുകീഴില്‍ വിവരണാതീതമായ പീഡനങ്ങളും യാതനകളും സഹിച്ച് മാതൃരാജ്യത്തിന്റെ സ്വാതന്ത്രത്തിന് വേണ്ടി പൊരുതി വീരചരമം പ്രാപിച്ച മുഴുവന്‍ പൂര്‍വികര്‍ക്കും അന്ന് ആദരാഞ്ജലി അര്‍പ്പിക്കും. ഏഴു പതിറ്റാണ്ട് പിന്നിടുമ്പോഴും സ്വാതന്ത്രത്തിന്റെ അര്‍ഥവ്യാപ്തി എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യമായി ലഭ്യമാക്കാന്‍ രാജ്യത്തെ ഭരണ സംവിധാനത്തിന് സാധ്യമായിട്ടില്ല. എല്ലാജാതി മതവിഭാഗങ്ങള്‍ക്കും തുല്യമായ പരിരക്ഷയും അവസര സമത്വവും പ്രദാനം ചെയ്യുന്ന രാജ്യത്തിന്റെ ഭരണഘടന പോലും സംഘപരിവാര സംഘടനകളുടെ അജണ്ടകള്‍ക്ക് മുന്നില്‍ അവഹേളിക്കപ്പെടുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യം വര്‍ഗീയ ഫാഷിസത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് വീണ്ടെടുക്കുന്നതിന് വേണ്ടി മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും മുന്നിട്ടിറങ്ങണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ഇരിട്ടിയില്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാടും പാപ്പിനിശ്ശേരിയില്‍ സംസ്ഥാന സമിതിയംഗം കെ കെ അബ്്ദുല്‍ ജബ്ബാറും നാറാത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പും സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക