|    Aug 18 Fri, 2017 6:11 pm
FLASH NEWS
Home   >  National   >  

സ്വാതന്ത്ര്യദിനത്തില്‍ മദ്രസകള്‍ നിരീക്ഷിക്കാനൊരുങ്ങി സര്‍ക്കാര്‍

Published : 11th August 2017 | Posted By: shins

ലഖ്‌നോ: സ്വാതന്ത്ര്യദിനത്തില്‍ മദ്രസകളില്‍ നടക്കുന്ന പരിപാടികള്‍ നിരീക്ഷിക്കാനൊരുങ്ങി ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തുന്ന പരിപാടികളുടെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും ശേഖരിക്കുന്നതിന് ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍മാരെ നിയോഗിക്കണമെന്ന് യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. യു.പി മദ്രസ ശിക്ഷ പരിഷത്താണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനൊപ്പം ഇതാദ്യമായി സ്വാതന്ത്ര്യദിനത്തില്‍ സാംസ്‌കാരിക പരിപാടികള്‍ നടത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക