|    Sep 25 Tue, 2018 2:43 pm
FLASH NEWS

സ്വാതന്ത്ര്യദിനം: 30 കേന്ദ്രങ്ങളില്‍ എസ്ഡിപിഐ കാവലാള്‍ ജാഥ

Published : 13th August 2018 | Posted By: kasim kzm

കണ്ണൂര്‍: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബഹുസ്വരതയാണ് ഇന്ത്യ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലയിലെ 30 കേന്ദ്രങ്ങളില്‍ കാവലാള്‍ ജാഥ നടത്തും. ജില്ലാ-മണ്ഡലം നേതാക്കള്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ബഹുസ്വരതയുടെ കലവറയായ നമ്മുടെ രാജ്യത്തെ ആര്‍എസ്എസ് തീവ്രദേശീയതയിലേക്ക് കൊണ്ടുപോവാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന്
ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. ഫാഷിസം ഉയര്‍ത്തുന്ന പുതിയ ദേശീയബോധം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു. ഇതിനെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണം. രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കരുത്. ഈ സ്വാതന്ത്ര്യദിനാഘോഷം മൂല്യങ്ങളുടെ സംരക്ഷണത്തിനുള്ള പോരാട്ടത്തിന്റേതായിരിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, എ സി ജലാലുദ്ദീന്‍, ഇബ്രാഹിം കൂത്തുപറമ്പ്, എ ഫൈസല്‍, സജീര്‍ കീച്ചേരി പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss