|    Nov 24 Fri, 2017 5:43 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്വാതന്ത്ര്യദിനം : 10 ലക്ഷം ഫ്രീഡം പേഡയുമായി മില്‍മ

Published : 2nd August 2017 | Posted By: fsq

 

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യുന്നതിന് 10 ലക്ഷം ഫ്രീഡം മില്‍ക്ക് പേഡ തയ്യാറായതായി മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ മാനേജിങ് ഡയറക്ടര്‍ വി എന്‍ കേശവന്‍ അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഇവ വിതരണം ചെയ്യുക. മില്‍മയുടെ ക്ഷീരസംഘങ്ങളിലൂടെയും മാര്‍ക്കറ്റിങ് വിഭാഗം നേരിട്ടുമാണ് പേഡ വിതരണം ചെയ്യുന്നത്. 60 പേഡയടങ്ങിയ 300 രൂപ വിലയുള്ള പാക്കറ്റ് സ്‌കൂളുകള്‍ക്ക് 249.80 രൂപയുടെ പ്രത്യേക നിരക്കിലാണു നല്‍കുന്നത്. ഇതിനു പുറമേ സ്‌കൂളുകളില്‍ വാങ്ങുന്ന ഓരോ പേഡയ്ക്കും ഒരു രൂപ വീതം അധിക ഇന്‍സെന്റീവും നല്‍കുന്നുണ്ട്. ഇതോടെ പാക്കറ്റിന് 189.80 രൂപയായി കുറയും. സ്വാതന്ത്ര്യദിനാഘോഷ പൊലിമ വര്‍ധിപ്പിക്കുന്നതിന് സ്‌കൂളുകള്‍ക്ക് 10 ലക്ഷം പേപ്പര്‍ഫഌഗും സൗജന്യമായി നല്‍കും. യാതൊരുവിധ രാസവസ്തുക്കളും ചേര്‍ക്കാതെ പാലും പഞ്ചസാരയും കുറുക്കിയെടുക്കുന്ന മില്‍മ ഫ്രീഡം പേഡ മലബാര്‍ മേഖലാ യൂനിയന്റെ ബേപ്പൂര്‍ നടുവട്ടത്തുള്ള പ്രൊഡക്റ്റ്‌സ് ഡയറിയിലും കല്‍പ്പറ്റ ചുഴലിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ഡയറി പ്ലാ ന്റിലുമാണ് നിര്‍മിക്കുന്നത്.  കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് 5,20, 000 പേഡയാണ് വിറ്റുപോയത്. സാധാരണ മാസം 25 ടണ്‍ പേടയാണ് മില്‍മ മലബാര്‍ മേഖല വില്‍ക്കുന്നത്. ആഗസ്തില്‍ അത് 40 ടണ്ണായി വര്‍ധിക്കും. ഇക്കുറി 10 ലക്ഷത്തിനു മുകളില്‍ വില്‍പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാര്‍ക്കറ്റിങ് വിഭാഗം സീനിയര്‍ മാനേജര്‍ പി എ രമേശന്‍ അറിയിച്ചു.  ജിഎസ്ടി നടപ്പായതോടെ പേഡയുടെ അളവിലും വ്യത്യാസമുണ്ട്. ഫ്രീഡം പേഡ ആവശ്യമുള്ള സ്‌കൂളുകള്‍ 9744686 505 എന്ന നമ്പറില്‍ ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക