|    Oct 18 Wed, 2017 4:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ മദ്‌റസകള്‍ക്ക് നിര്‍ദേശം

Published : 13th August 2017 | Posted By: fsq

 

ഭോപാല്‍: സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താനും സാംസ്‌കാരിക പരിപാടികള്‍ നടത്താനും മധ്യപ്രദേശ് മദ്‌റസ ബോര്‍ഡ് സംസ്ഥാനത്തെ 4750 രജിസ്‌ട്രേഡ് മദ്‌റസകള്‍ക്കു നിര്‍ദേശം നല്‍കി. സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ റാലികളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്.സ്വാതന്ത്ര്യദിനാഘോഷം പകര്‍ത്തി ഇ-മെയിലായി അയക്കണമെന്ന് ബോര്‍ഡ്, മദ്‌റസകളുടെ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.മദ്‌റസകളുടെ അതത് നഗരങ്ങളില്‍ മറ്റു സംഘടനകള്‍ ത്രിവര്‍ണ റാലി നടത്തുന്നില്ലെങ്കില്‍ അത്തരമൊന്ന് സംഘടിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മധ്യപ്രദേശ് മദ്‌റസ ബോര്‍ഡ് ചെയര്‍മാന്‍ പ്രഫ. സയ്യിദ് ഇമാദുദ്ദീന്‍ പറഞ്ഞു. സ്വാതന്ത്ര്യദിനം ആഘോഷിക്കാനും അത് വീഡിയോയില്‍ പകര്‍ത്താനും ഉത്തര്‍പ്രദേശ് സര്‍ക്കാരും മദ്‌റസകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക