|    Jan 20 Fri, 2017 11:52 pm
FLASH NEWS

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരണം: കാനം രാജേന്ദ്രന്‍

Published : 5th October 2016 | Posted By: Abbasali tf

കുണ്ടറ: സ്വാതന്ത്ര്യത്തെ തിരിച്ചെടുക്കാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നതെന്നും അതിനാല്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരണണമെന്നും സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യരാഷ്ട്രത്തില്‍ ഉണ്ട്. എന്നാലിന്ന് മതത്തിന്റേയും വര്‍ഗീയതയുടേയും പേരില്‍ ഈ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢതന്ത്രങ്ങളാണ് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ  ആഹ്വാനപ്രകാരം സംഘടിപ്പിച്ച നവോത്ഥാനസദസ് ചെറുമൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം. ദേശീയകൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക