|    Aug 21 Mon, 2017 8:14 am
FLASH NEWS

സ്വാതന്ത്ര്യത്തിന്റെ നാട്ടുല്‍സവം ഇന്ന് തുടങ്ങും

Published : 12th August 2017 | Posted By: fsq

 

കോഴിക്കോട്: സ്വാതന്ത്യത്തിന്റെ നിലയ്ക്കാത്ത നാട്ടുല്‍സവങ്ങള്‍ക്ക് ഇന്ന് തുടക്കം. ജനാധിപത്യം ആഘോഷമാക്കാന്‍ വിവേചനമില്ലാത്ത ഒത്തുചേരല്‍-ഫെസ്റ്റിവല്‍ ഓഫ് ഡമോക്രസി-കോംട്രസ്റ്റ് ഗ്രൗണ്ടില്‍ രാവിലെ 10ന് എന്‍ എസ് മാധവന്‍ ഉദ്ഘാടനം ചെയ്യും. ‘ജനാധിപത്യത്തിലെ എഴുത്ത്’ സംവാദം നടക്കും. ഉച്ചയ്ക്ക് രണ്ടിന് ‘ഫാഷിസത്തിന്റെ കാലത്തെ മാധ്യമ പ്രവര്‍ത്തനം’ സംവാദം പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. ആറിന് ‘അതിരുകള്‍ മായുന്ന പാട്ട്’ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ലളിതകലാ അക്കാദമിയില്‍ ഇന്ന് രാവിലെ ചിത്രരചന, ഏകാങ്കനാടകം, നാടകഗാനങ്ങള്‍ എന്നിവ പൊന്ന്യം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സന്തോഷ് പാലക്കട, പോള്‍ കല്ലാനോട്, സുനില്‍ അശോകപുരം, അഞ്ജു, സുരേഷ്ബാബു പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് ദേശവും പശു രാഷ്ട്രീയവും പ്രഭാഷണം ഡോ. ടി വി മധു നടത്തും. 3.30ന് കവിതയുടെ രാഷ്ട്രീയഭാവങ്ങള്‍ കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക