|    Oct 22 Sun, 2017 6:36 am

സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ മറക്കരുത്: കെഎ ചന്ദ്രന്‍

Published : 10th August 2017 | Posted By: fsq

 

പാലക്കാട്: സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും രക്തവും സമ്പത്തും ത്യജിച്ച മഹാത്മാക്കളെ പുതിയ തലമുറ മറക്കരുതെന്ന് മുന്‍ എംഎല്‍എ കെഎ ചന്ദ്രന്‍ പറഞ്ഞു. കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി കോട്ടമൈതാനം രക്തസാക്ഷിമണ്ഡപത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് നടത്തിയ ലിക്കര്‍ ക്വിറ്റ് ഇന്ത്യാദിന  സര്‍വമത പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് വിളയോടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എകെ സുല്‍ത്താന്‍ മദ്യവിരുദ്ധ പ്രതിജ്ഞാ ചൊല്ലിക്കൊടുത്തു.  പിഎ രമണീഭായ് മുഖ്യപ്രഭാഷണം നടത്തി. കെ അബൂബക്കര്‍, എസ് കുമാരന്‍, എം കൃഷ്ണാ ര്‍ജ്ജുനന്‍, വിക്‌ടോറിയ വിന്‍സന്റ്, എം കുഞ്ചു കാവശ്ശേരി, എസ് ശൈല, ബി രാജേന്ദ്രന്‍, കെഎ രഘുനാഥന്‍, പിഎസ്. നാരായണന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക