|    Nov 15 Thu, 2018 12:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്വവര്‍ഗ ലൈംഗികത : വീഡിയോ തേടിമലേസ്യ

Published : 4th June 2017 | Posted By: fsq

 

ക്വാലാലംപൂര്‍: സ്വവര്‍ഗ ലൈംഗികതയെ ചെറുക്കാന്‍ വീഡിയോ തയ്യാറാക്കല്‍ മല്‍സരവുമായി മലേസ്യന്‍ അധികൃതര്‍. യുവാക്കള്‍ക്കിടയില്‍ സ്വവര്‍ഗ ലൈംഗികതയ്‌ക്കെതിരായ മനോഭാവം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യമന്ത്രാലയം പുതിയ നടപടിക്കൊരുങ്ങുന്നത്. മികച്ച സൃഷ്ടികള്‍ക്ക് 1000 യുഎസ് ഡോളറാണ് സമ്മാനത്തുക. എന്‍ട്രികള്‍ സ്വവര്‍ഗ ലൈംഗികതയുടെ പ്രതിരോധം, നിയന്ത്രണം, പ്രശ്‌നങ്ങള്‍, പ്രത്യാഘാതങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യുന്നവയായിരിക്കണമെന്നും നിബന്ധനയില്‍ പറയുന്നു. 13-24 വയസ്സുവരെയുള്ളവര്‍ക്കാണ് അവസരം. ലിംഗപരമായ ആശയക്കുഴപ്പം, ലൈംഗികത, ഇന്റര്‍നെറ്റിലെ ലൈംഗികത എന്നിവയായിരിക്കണം വിഷയം. മല്‍സരം ആഗസ്തില്‍ അവസാനിക്കും. നടപടിക്കെതിരേ ഭിന്നലിംഗ സമൂഹത്തില്‍നിന്നു  പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss