|    May 24 Wed, 2017 11:46 am
FLASH NEWS

സ്വവര്‍ഗരതിക്ക് നിര്‍ബന്ധിച്ചുവെന്നാരോപിച്ച് യുവതി ആത്മഹത്യ ചെയ്തു

Published : 19th April 2016 | Posted By: G.A.G

suicide2

ഗ്വാളിയോര്‍ : സ്വവര്‍ഗരതിക്ക് നിര്‍ബന്ധിച്ചുവെന്നാരോപിച്ച് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ യുവതി ആത്മഹത്യ ചെയ്തു. കെട്ടിടഉടമയുടെ ഭാര്യയും നാത്തൂനും സ്വവര്‍ഗരതിക്ക് നിര്‍ബന്ധിച്ചു എന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് മുപ്പത്തഞ്ചുകാരിയായ യുവതി സീലിങ്ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. വിവാഹമോചിതയായ മുംബൈ സ്വദേശിനിയായ യുവതി ഗ്വാളിയോറിലെ മൊറാര്‍ പട്ടണത്തിലെ ഒരു വാടകവീട്ടില്‍ താമസിച്ച് ഒരു സ്വകാര്യസ്‌കൂളില്‍ അക്കൗണ്ടന്റായി ജോലിചെയ്തുവരികയായിരുന്നു. റെയില്‍വേസ്‌റ്റേഷനടുത്തുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്ത ഇവരെ ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിനുത്തരവാദികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തടിച്ചു കൂടിയ പ്രദേശവാസികളെ പോലീസ് എത്തിയാണ് പിരിച്ചുവിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day