|    Feb 24 Sat, 2018 3:40 am
FLASH NEWS

സ്വലാത്ത് മജ്‌ലിസ് 30ാം വാര്‍ഷികം ഇന്ന് തുടങ്ങും

Published : 21st October 2016 | Posted By: SMR

ഉദുമ: എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ നടത്തിവരാറുളള സ്വലാത്ത് മജ്‌ലിസിന്റെ 30ാം വാര്‍ഷികം ഇന്ന് ജുമുഅ നമസ്‌കാരത്തിന് ശേഷം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്് മുല്ലച്ചേരി അബ്ദുല്‍ ഖാദര്‍ ഹാജി പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും. എരോല്‍ ഉദുമ പടിഞ്ഞാര്‍ ഖാസി സി എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. എരോല്‍ ഇമാം സയ്യിദ് യു കെ മുഹമ്മദ് ബാഖിര്‍ ദാമാദ് അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. എം എം ശാഫി ഹാജി, അബ്ദുല്‍ റഷീദ് മൊട്ടയില്‍, പി മുഹമ്മദ് കുഞ്ഞി ഹാജി, ഇഖ്ബാല്‍ പനയംതോട്ടം, എ കെ മുഹമ്മദ്, അഹമ്മദ് കബീര്‍,സംസാരിക്കും.മഗ്‌രിബ് നിസ്‌കാരനന്തരം നടക്കുന്ന ദിക്‌റ് ഹല്‍ഖയ്ക്ക് സയ്യിദ് ലിയാഉല്‍ മുസ്തഫ ഹാമിദ് കോയമ്മ അല്‍ ബുഖാരി മാട്ടൂല്‍ നേതൃത്വം നല്‍കും. രാത്രി 8.30ന് ഇഖ്‌വാനു ഷാദുലിയ്യ ബുര്‍ദാ സംഘം അവതരിപ്പിക്കുന്ന ഖസ്വീദത്തുല്‍ ബുര്‍ദ്ദക്ക് ഹാഫിള് അന്‍വര്‍ അലി സഖാഫി ഷിറിയ, ശുകൂര്‍ ഇര്‍ഫാനി ചെമ്പിരിക്ക, അഫ്‌സല്‍ കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വിവിധ ദിവസങ്ങളില്‍ അഷ്‌റഫ് ജൗഹരി എരുമാട്, റാഫി അഹ്‌സനി കാന്തപുരം, വൈ കുഞ്ഞഹമ്മദ് സഅദി, കെ പി ഹുസയ്ന്‍ സഅദി, വഹാബ് സഖാഫി മമ്പാട് മതപ്രഭാഷണം നടത്തും.27ന് രാത്രി ഒമ്പതിന്് നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും കൂട്ട പ്രാര്‍ത്ഥനയ്ക്കും സയ്യിദ് യു കെ മുഹമ്മദ് ബാഖിര്‍ ദാമാദ് അല്‍ ബുഖാരി നേതൃത്വം നല്‍കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss