|    Jun 25 Sun, 2017 7:12 am
FLASH NEWS

സ്വര്‍ണ വ്യാപാരിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി കോടികള്‍ തട്ടിയെടുത്ത കേസ്:ഒരാള്‍കൂടി അറസ്റ്റില്‍

Published : 16th November 2016 | Posted By: SMR

കാസര്‍കോട്: സ്വര്‍ണവ്യാപാരിയുടെ കാര്‍ തടഞ്ഞു നിര്‍ത്തി കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒരാളെകൂടി പോലിസ് അറസ്റ്റ് ചെയ്തു.മട്ടന്നൂര്‍ പഴശിക്കടപ്പുറം നടുക്കണ്ടിപറമ്പില്‍ നൗഷാദി(36)നെയാണ് വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘം മട്ടന്നൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. പണം തട്ടിയെടുക്കുന്നതില്‍ നേരിട്ടു പങ്കെടുത്തയാളാണ് നൗഷാദെന്ന് പോലിസ് അറിയിച്ചു. കൂത്തുപറമ്പ് പാലത്തുങ്കരയിലെ കെ മൃദുല്‍ (23), കൂത്തുപറമ്പ് മൂരിയാട് കുനിയില്‍ പാലത്തെ പി സായൂജ്(23), മട്ടന്നൂര്‍ ഇല്ലം മൂലയിലം വി റിന്‍ഷാദ് (21) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നൗഷാദിന്റെയും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താനായില്ലെന്ന് പോലിസ് അറിയിച്ചു. ഈ കേസില്‍ ഇനി ആറു പേരെ പിടികൂടാനുണ്ടെന്ന് സിഐ അറിയിച്ചു. തലശേരിയിലെ താമസക്കാരനും പൂനെ സ്വദേശിയുമായ ഗണേശാണ് കാര്‍ തടഞ്ഞു നിര്‍ത്തി കോടികള്‍ തട്ടിയെടുത്തുവെന്നുകാണിച്ച് കഴിഞ്ഞ ആഗസ്ത് 20ന് വിദ്യാനഗര്‍ പോലിസില്‍ പരാതി നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക