|    Sep 25 Tue, 2018 6:30 am
FLASH NEWS

സ്വര്‍ണ മെഡല്‍ ജേതാവ് ജിന്‍സണ്‍ ജോണ്‍സണും നീനയ്ക്കും സ്വീകരണം

Published : 16th September 2018 | Posted By: kasim kzm

കോഴിക്കോട്: ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍, ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും മെഡലും 800 മീറ്ററില്‍ വെള്ളിയ മെഡലും നേടിയ ജിന്‍സണ്‍ ജോണ്‍സണും ലോങ് ജംപില്‍ വെള്ളി മെഡല്‍ നേടിയ വി നീനക്കും ജോണ്‍സണിന്റെ മുന്‍ കോച്ച് കെ എം പീറ്ററിനും സ്വീകരണം നല്‍കി. ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വീകരണ യോഗം മന്ത്രി ടി പി രാമകൃഷണന്‍ ഉദ്ഘാടനം ചെയ്തു.
കായിക തരങ്ങള്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെംബറും അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റുമായ ടി എം അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കാലികറ്റ് എയര്‍പോര്‍ട്ട് സിഐഎസ്എഫ് ഡെപ്യൂട്ടി കമാണ്ടര്‍ എ വി കിഷോര്‍ കുമാര്‍, കെയുഡബ്ല്യുജെ പ്രസിഡന്റ് കമാല്‍ വരദൂര്‍,കോസ്‌മോസ് ചെയര്‍മാന്‍ എ കെ നിഷാദ്, ബാലന്‍ അമ്പാടി, എന്‍ പത്മനാഭന്‍, എം മുസമ്മില്‍, കെ പി യു അലി, സി ടി ഇല്ല്യാസ്,മോളി ഹസ്സന്‍, പി ശഫീഖ് സംസാരിച്ചു.
ജിന്‍സന്‍ ജോണ്‍സണും വീ നീനയു ജിന്‍സണ്‍ ജോണ്‍സണിന്റെ മുന്‍ കോച്ച് കെ എം പീറ്ററും മറുപടി പ്രസംഗം നടത്തി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പറും ജില്ലാ അത് ലറ്റിക് അസോസിയേഷന്‍ സെക്രട്ടറിയുമായ വി കെ തങ്കച്ചന്‍,ജോ. സെക്രട്ടറി എ കെ മുഹമ്മദ് അഷ്‌റഫ് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss