|    Apr 22 Sun, 2018 12:54 am
FLASH NEWS
Home   >  National   >  

സ്വര്‍ണ്ണ ഷര്‍ട്ട് ധരിച്ച് ശ്രദ്ധനേടിയ ദത്ത ഫുഗെ കൊല്ലപ്പെട്ടു

Published : 15th July 2016 | Posted By: mi.ptk

gold_man_പൂനെ:  സ്വര്‍ണ്ണം കൊണ്ട് ഷര്‍ട്ട് നിര്‍മ്മിച്ച് ധരിച്ചതിലൂടെ ജനശ്രദ്ധ നേടിയ എന്‍സിപി മുന്‍ നേതാവ് ദത്ത ഫുഗെ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ദിഗിയിലെ ഭാരത്മാതാ നഗറിലുള്ള വീട്ടിലെത്തിയ സംഘം കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ദത്തയെ കൊലപ്പെടുത്തുകയായിരുന്നു.
വക്രതുണ്ഡ് ചിട്ടി ഫണ്ട് എന്ന പേരില്‍ പണമിടപാട് സ്ഥാപനം നടത്തുകയായിരുന്ന ദത്തയെ ചിട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന പുറത്തേയ്ക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നുവെന്ന് ദത്തയുടെ ഭാര്യ സീമ പോലീസിന് മൊഴി നല്‍കി. പിന്നീട് വെള്ളിയാഴ്ച രാവിലെ ദത്തയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
ദത്തയുടെ ചിട്ടികമ്പനിയില്‍ ക്രമക്കേടുകളുണ്ടെന്ന് ഇടപാടുകാരില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
മൂന്ന് വര്‍ഷം മുമ്പാണ് 44കാരനായ ദത്ത ഫുഗെ സ്വര്‍ണം കൊണ്ട് ഷര്‍ട്ട് നിര്‍മ്മിച്ചത്. 3.5 കിലോ സ്വര്‍ണമുപയോഗിച്ച് 1.27കോടി രൂപ മുതല്‍ മുടക്കിയാണ് ഷര്‍ട്ട് നിര്‍മിച്ചത്.കൂടാതെ ബെല്‍റ്റ്,മാലകള്‍,ബ്രേസ് ലേറ്റുകള്‍ എന്നിവയടക്കം ഏഴ് കോടി രൂപയുടെ സ്വര്‍ണമാണ് ഫുഗെ ധരിച്ചിരുന്നത്‌

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss