സ്വര്ണ്ണകടത്തുകാര്ക്ക് കസ്റ്റംസ് വക പഴസദ്യ
Published : 9th March 2017 | Posted By: frfrlnz

തിരുവനന്തപുരം: സ്വര്ണ്ണകടത്തുകാര്ക്ക് കഴിഞ്ഞ ദിവസം രാത്രി കസ്റ്റംസ് വക പഴസദ്യ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.സ്വര്‍ണ്ണകടത്തുകാര്‍ വിഴുങ്ങിയ സ്വര്‍ണ്ണം പുറത്തെടുക്കാന്‍ കസ്റ്റംസുകാര്‍ ഓരോര്‍ത്തര്‍ക്കും ഇഷ്ടമുള്ള പഴങ്ങള്‍ ഏതെന്ന് ചോദിക്കുകയായിരുന്നു. കാര്യം സാധിക്കാന്‍ ചിലര്‍ പപ്പായ ആവശ്യപ്പെട്ടെങ്കില്‍ ചിലര്‍ പേരക്ക, മറ്റു ചിലര്‍ കരിക്കിന് വെള്ളം എന്നിവയാണ് ആവശ്യപ്പെട്ടത്.
സ്വര്‍ണ്ണം ഉദരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ എട്ടുപേരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.ഇവരില്‍ നിന്ന് ഒന്നരകിലോ ഗ്രാം സ്വര്‍ണ്ണമാണ് ഇതുവരെ പിടികൂടിയത്. ഗോലിയുടെ ആകൃതിയുള്ള ചെറിയ സ്വര്‍ണ്ണക്കട്ടികള്‍ രണ്ടായി മുറിച്ചാണ് കള്ളക്കടത്തു സംഘാംഗങ്ങള്‍ വിഴുങ്ങിയത്. ഒന്നിന്റെ ഭാരം 28 ഗ്രാം ഭാരമാണ്. ഓരോരുത്തരും ഒമ്പതെണ്ണം വീതമാണ് വിഴുങ്ങിയത്. എട്ടുപേരുടെ വയറ്റില്‍ നിന്നും പൂര്‍ണ്ണമായി സ്വര്‍ണ്ണം വീണ്ടെടുത്തിട്ടില്ല. ഇവര്‍ എങ്ങിനെയാണ് സാധാരണ സ്വര്‍ണ്ണം പുറത്തെടുക്കാറുള്ളത് എന്ന ചോദ്യത്തിനാണ് ചിലര്‍ പഴങ്ങളുടെ പേര് പറഞ്ഞത്.തുടര്‍ന്ന് കസ്റ്റംസ് ഇവര്‍ ആവശ്യപ്പെട്ട പഴങ്ങള്‍ നല്‍കുകയായിരുന്നു.
മലേഷ്യയില്‍ നിന്ന് വിമാനത്തില്‍ വന്നവരെയാണ് കസ്റ്റംസ് പിടികൂടിയത്.
ഒരു മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ഇവര്‍ ഒന്നും വെളിപ്പെടുത്തിയില്ലായിരുന്നു. തുടര്‍ന്ന് മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയിലാണ് സ്വര്‍ണ്ണം ഉള്ളതായി കണ്ടെത്തിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.