|    Mar 29 Wed, 2017 11:12 am
FLASH NEWS

സ്വര്‍ണാഭരണങ്ങള്‍ വെളുപ്പിക്കാനെന്ന പേരില്‍ തട്ടിപ്പ്; രണ്ടു ബിഹാര്‍ സ്വദേശികള്‍ പിടിയില്‍

Published : 15th August 2016 | Posted By: SMR

കഴക്കൂട്ടം: സ്വര്‍ണാഭരണങ്ങള്‍  വെളുപ്പിക്കാനെന്നപേരില്‍ തട്ടിപ്പു നടത്തുന്ന രണ്ടു ബിഹാര്‍ സ്വാദേശികള്‍ അറസ്റ്റില്‍.  ആകാശ് സാഹ് (25) സന്തോഷ്‌കുമാര്‍ സാഹ് (27 ) എന്നിവരാണ് കഠിനംകുളം പോലിസിന്റെ പിടിയിലായത്. പെരുമാതുറ അല്‍ഫജര്‍ സ്‌കൂളിന് സമീപം സുഫിയാ മന്‍സിലില്‍ സുമയ്യയാണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞദിവസം ആഭരണങ്ങള്‍ വെളുപ്പിച്ചു തരാം എന്നുപറഞ്ഞ തട്ടിപ്പു സംഘം  ആദ്യം സുമയ്യയുടെ വെള്ളി ആഭരണങ്ങള്‍ വാങ്ങി വെളുപ്പിച്ചു നല്‍കി. തുടര്‍ന്ന് സ്വര്‍ണാഭരണം വെളുപ്പിച്ചു തരാം എന്ന്  പറഞ്ഞതിനെ തുടര്‍ന്ന് കഴുത്തില്‍ കിടന്ന നാലര പവന്‍ തൂക്കം  വരുന്ന സ്വര്‍ണമാല വെളുപ്പിക്കാനായി നല്‍കി. രാസ ലായനിയില്‍ മുക്കിയ ശേഷം ഒരുമണിക്കൂര്‍ കഴിഞ്ഞു നല്‍കാം എന്ന് പറഞ്ഞതില്‍ സംശയം തോന്നിയ വീട്ടുകാര്‍ വിവരം പോലിസില്‍ അറിയിച്ചു. ഇതിനിടെ തട്ടിപ്പു സംഘം മുങ്ങുവാനുള്ള  ശ്രമം നടത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പോലിസ് എത്തുമെന്നറിഞ്ഞതോടെ രാസലായനിയുള്ള ടിന്‍ മണലില്‍ കമിഴ്ത്തിയശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
പിന്തുടര്‍ന്ന നാട്ടുകാര്‍ രണ്ടുപേരെയും പോലിസില്‍ ഏല്‍പ്പിച്ചു. കഠിനംകുളം എസ്‌ഐ കെ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം  പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കി. നേരത്തെയും സമാനമായ തട്ടിപ്പുകള്‍ പെരുമാതുറ പ്രദേശത്തു ഉണ്ടായിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day