|    Oct 18 Wed, 2017 11:07 am
FLASH NEWS
Home   >  Kerala   >  

സ്വര്‍ണവ്യാപാരിയെ തോക്ക് ചൂണ്ടി കൊള്ളയടിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Published : 27th August 2016 | Posted By: mi.ptk

arrested

കാസര്‍കോട്: സ്വര്‍ണ വ്യാപാരി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാറിടിച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഒന്നര കോടി രൂപ കൊള്ളയടിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കൂത്തുപറമ്പ് ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയും പാലത്തിങ്കര സ്വദേശിയുമായ എംകെ മൃദുലിനെ (23) ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 7ാം തിയ്യതി രാത്രി കാസര്‍കോട് കാഞ്ഞങ്ങാട് ദേശീയ പാതയിലെ തെക്കില്‍ വളവില്‍വച്ച് തലശ്ശേരി താമസിച്ച് സ്വര്‍ണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കദം വികാസ് ദനുവിന്റെ പണമാണ് കൊള്ളയടിച്ചത്. ഇയാളുടെ ഡ്രൈവറായിരുന്ന ഗണേശ് പണവുമായി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാറിടിച്ച് പത്തംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടികൊണ്ട്‌പോയി പൊയിനാച്ചി മൈലാട്ടിക്കടുത്തുള്ള വിജനമായ സ്ഥലത്ത് തോക്കിന്‍ കുഴല്‍ കണ്ണിലേയ്ക്ക് അടുപ്പിച്ച് ഭീഷണിപ്പെടുത്തി കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുക്കുകയായിരുന്നു. ഈ മാസം 20നാണ് വികാസ് പോലീസില്‍ പരാതി നല്‍കിയത്. വികാസിന്റെ മറ്റൊരു കാര്‍ ഡ്രൈവര്‍ തിരുവങ്ങാട് സ്വദേശി പ്രജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതികളെകുറിച്ച് വിവരം ലഭിച്ചത്. മൃദുലുള്‍പ്പെടെ റജില്‍,റനില്‍,നൗഫല്‍,ബിലാല്‍ തുടങ്ങിയ അഞ്ച്‌പേരാണ് ഓപ്പറേഷന്‍ നടത്തിയത്. മറ്റ് അഞ്ച് പേര്‍ സഹായികളായി പ്രവര്‍ത്തിക്കുകയായിരുന്നു. അറസ്റ്റിലായ ഭൂരിഭാഗം പേരും സിപിഎം പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ട് തന്നെ കേസ് അട്ടിമറിക്കാന്‍ കണ്ണൂര്‍ ലോബി ശ്രമം നടത്തിയിരുന്നു. കവര്‍ച്ച നടന്ന ദിവസം തലപ്പാടി മുതല്‍ പ്രതികള്‍ കാറിനെ പിന്തുടര്‍ന്നതായും പോലീസ് പറഞ്ഞു. മറ്റ് ചില ആളുകളും കസ്റ്റഡിയിലുണ്ടെിങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ആദൂര്‍ സിഐ സിബി തോമസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പ്രതിയെ തിരിച്ചറിയില്‍ പരേഡിന് വിധേയനാക്കുമെന്നും അറസ്റ്റിലായ പ്രതിയ്ക്ക് ഇരുപത് ലക്ഷം രൂപയാണ് ലഭിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഇയാള്‍ നേരത്തെ നിരവധി കേസുകളില്‍ പ്രതിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക