|    Mar 26 Sun, 2017 9:16 am
FLASH NEWS

സ്വര്‍ണവും പണവും മോഷ്ടിച്ച കേസ്: കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

Published : 7th April 2016 | Posted By: SMR

ചങ്ങനാശ്ശേരി: മുത്തൂറ്റ് പോള്‍ വധക്കേസിലെ പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ മോഷണക്കേസില്‍ അറസ്റ്റിലായി. പായിപ്പാട് നാടുകോടി കൂടത്തേട്ട് ബിനു (36), നാലുകോടി മേക്കരശ്ശേരി ജയ്‌സണ്‍ (സിബി-46) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
ബിനുവിന്റെ വീടിനു സമീപം ഇല്ലത്തുപറമ്പില്‍ നല്ലൂര്‍ ഏബ്രഹാമിന്റെ വീട്ടില്‍ ആളില്ലാതിരുന്ന ദിവസം ഒന്നേകാല്‍ പവന്‍ സ്വര്‍ണവും ആയിരത്തോളം രൂപയും മോഷണം പോയിരുന്നു. ഈ കേസിലെ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. സമീപത്തെ വീട്ടില്‍ താമസിക്കുന്ന ഏബ്രഹാമിന്റെ സഹോദരന്‍ നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ പോവാനായി പുലര്‍ച്ചെ ഉണര്‍ന്നപ്പോല്‍ ഏബ്രഹാമിന്റെ വീട്ടില്‍ വെളിച്ചം കാണുകയും പോലിസിനെ അറിയിക്കുകയായിരുന്നു.
എന്നാല്‍ പോലിസ് എത്തിയെങ്കിലും പ്രതികളെ കിട്ടിയില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഏബ്രഹാമിന്റെ വീടിന്റെ മുമ്പില്‍ നിന്നു ലഭിച്ച ചെരിപ്പും വീടിനുള്ളില്‍ കണ്ടെത്തിയ മുളകുപൊടിയും പ്ലാസ്റ്റിക് കൂടുകളും ശേഖരിച്ച് നടത്തിയ പരിശോധനയില്‍ ബിനുവിന്റെ വീട്ടില്‍ നിന്ന് മുളകുപൊടി തറയില്‍ വീണ നിലയിലും ചെരിപ്പുകള്‍ ജയ്‌സന്റെതാണെന്നും കണ്ടെത്തി. തുടര്‍ന്നായിരുന്നു അറസ്റ്റ്.
ബിനു പോള്‍ വധക്കേസ് ഉള്‍പ്പെടെ രണ്ട് കൊലക്കേസിലെ പ്രതിയും ജയ്‌സണ്‍ 15ഓളം കേസിലെ പ്രതിയുമാണ്. ഇരുവരെയും കോടയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഡിവൈഎസ്പി കെ ശ്രീകുമാറിന്റ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

(Visited 63 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക