|    Nov 19 Mon, 2018 11:11 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്വര്‍ണവില ആറ് വര്‍ഷത്തിനിടെ ഏറ്റവും കൂടിയ നിലയില്‍

Published : 4th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഉത്സവകാലം അടുത്തിരിക്കെ സ്വര്‍ണവില ആറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ബുള്ള്യന്‍ വിപണിയില്‍ പത്തു ഗ്രാമിന് 32,780 രൂപയിലെത്തി. ആറാഴ്ചയായി സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഇന്ധനവിലയില്‍ ശനിയാഴ്ച നേരിയ കുറവ് രേഖപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ പെട്രോളിന് 19 പൈസയും ഡീസലിന് 11 പൈസയുമാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതാണ് വില കുറയാന്‍ കാരണം. ഡല്‍ഹിയില്‍ ഇതോടെ പെട്രോള്‍ ലിറ്ററിന് 78.99ഉം ഡീസലിന് 73.53 രൂപയുമായി. ഒക്ടോബര്‍ 4ന് പെട്രോള്‍ 84 രൂപയിലും ഡീസല്‍ 75.45 രൂപയിലും എത്തിയിരുന്നു. ഉത്സവകാലത്തിനു മുന്നോടിയായി റീട്ടെയില്‍ കച്ചവടക്കാര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് വിലവര്‍ധനയുടെ പ്രധാന കാരണങ്ങളിലൊന്ന്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തകര്‍ച്ചയും ഇറക്കുമതി ചെലവേറിയതും മറ്റു കാരണങ്ങളായി. 2012 നവംബറില്‍ 32,940 രൂപയെന്ന സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില എത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss