|    Apr 24 Mon, 2017 7:02 am
FLASH NEWS

സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയ കേസില്‍ അറസ്റ്റില്‍

Published : 3rd November 2016 | Posted By: SMR

ബേക്കല്‍: ഉദുമ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിനിടെ വോട്ടെടുപ്പ് ദിവസം പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ ചന്ദ്രന്‍ നാലാംവാതുക്കലിനെയും സഹപ്രവര്‍ത്തകരെയും ബന്ദിയാക്കി അക്രമിച്ച് സ്വ ര്‍ണമാലയും മൊബൈല്‍ഫോണും വാച്ചും പണവും തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കണ്ണംകുളത്തെ ഫൈസലിനെ ബേക്കല്‍പോലിസ് അറസ്റ്റ് ചെയ്തത്. വോട്ടെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് സ്ലിപ്പുമായി ആറാട്ട്കടവിലെത്തിയ ചന്ദ്രനെയും ഷിയാസ്, ഖാദര്‍, ബഷീര്‍ തുടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരെയും ഫൈസലിന്റെ നേതൃത്വത്തിലെത്തിയ സിപിഎം സംഘം ഒരു മണിക്കൂറോളം തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മെ ാബൈല്‍ ഫോണും സ്വര്‍ണമാലയും തട്ടിയെടുത്തുവെന്നാണ് പരാതി. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day