|    Oct 24 Wed, 2018 8:07 am
FLASH NEWS

സ്വര്‍ണപ്പണയ വെട്ടിപ്പ്; ശ്രീകണ്ഠമംഗലം ബാങ്കിനെതിരേ പ്രതിഷേധം

Published : 29th January 2017 | Posted By: fsq

 

ചേര്‍ത്തല: മുക്കുപണ്ടം സ്വീകരിച്ച് ലക്ഷങ്ങളുടെ വായ്പ നല്‍കിയതായി കണ്ടെത്തിയ ശ്രീകണ്ഠമംഗലം സഹകരണബാങ്കിനെതിരേ പ്രതിഷേധം ശക്തമായി. ഇന്നലെ ബാങ്കിലേക്ക് സിപിഎം നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ബാങ്കിന്റെ 11-ാം മൈല്‍, മരുത്തോര്‍വട്ടം ശാഖകളിലായി 20 ലക്ഷത്തോളം രൂപയുടെ വായ്പകളിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് വെട്ടിപ്പ് പുറത്തുവന്നത്. വായ്പത്തുകയായ 20 ലക്ഷം രൂപയും ബാങ്കില്‍ വരവുവച്ച് ഇടപാട് തീര്‍ത്തതായാണ് രേഖ. വായ്പക്കാരനായ ചേര്‍ത്തല മുനിസിപ്പല്‍ 13-ാം വാര്‍ഡ് തകിടിപ്പറമ്പില്‍ എം സരള്‍കുമാറിനെ(42) കാണാതാവുകയും രണ്ടുനാള്‍ കഴിഞ്ഞ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍, സരള്‍കുമാറിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് തൊട്ടുമുമ്പ് ബാങ്ക് പ്രതിനിധി വീട്ടിലെത്തുകയും തുകയടയ്ക്കാന്‍ ബന്ധുക്കളോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ദുരൂഹത വര്‍ധിച്ചു. വായ്പത്തുക അടച്ചുവെങ്കില്‍ എന്തിനാണ് വീണ്ടും പണമടയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്ന ചോദ്യം. ബാങ്ക് അധികാരികള്‍തന്നെ പണമടച്ചതാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഷാപ്പ് കവലയില്‍ നിന്നാരംഭിച്ച് ബാങ്ക് ആസ്ഥാനത്ത് സമാപിച്ചു. തുടര്‍ന്ന് ബാങ്ക് ആസ്ഥാനത്തിന് മുന്നില്‍ നടന്ന ധര്‍ണ ഏരിയ കമ്മിറ്റിയംഗം പി എസ് ഷാജി ഉദ്ഘാടനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss