|    Dec 17 Sun, 2017 5:13 pm
FLASH NEWS

സ്വര്‍ണപണയ ഇടപാടിന്റെ മറവില്‍ മദ്യവില്‍പ്പന വ്യാപകമാകുന്നു

Published : 8th December 2017 | Posted By: kasim kzm

ആലുവ. നഗരത്തില്‍ സ്വര്‍ണ്ണപണയ ഇടപാടിന്റെ മറവില്‍ മദ്യവില്‍പ്പന സജീവം. ആലുവയിലെ ചില സ്വര്‍ണ്ണപണയ ശാലകള്‍ കേന്ദ്രീകരിച്ചാണ് വന്‍തോതിലുള്ള മദ്യവില്‍പ്പന നടന്നു വരുന്നത്. അടുത്തിടെ ആലുവ ബാങ്ക് കവലയിലെ ഇത്തരത്തിലുള്ള ഒരു സ്ഥാപനത്തില്‍ നിന്നും എക്‌സൈസ് മദ്യവില്‍പ്പന പിടികൂടിയിരുന്നു. സ്ഥാപന ഉടമയെ കൈയ്യോടെ പിടികൂടി റിമാന്റ് ചെയ്‌തെങ്കിലും ഈ വാര്‍ത്ത എക്‌സൈസ് മുക്കിയിരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ വ്യാജമദ്യ മുള്‍പ്പെടെ എത്തിക്കുന്നതിനായി നിരവധി സംഘങ്ങളാണ് പ്രവര്‍ത്തിച്ച് വരുന്നത്. ബിവറേജില്‍ നിന്നുള്ള മദ്യവും ഇവര്‍ വാങ്ങി ഉയര്‍ന്ന വിലക്ക് വില്‍പ്പന നടത്തി വരുന്നുണ്ട്. നഗരത്തില്‍ ലോട്ടറി വില്‍പ്പന സ്ഥാപനങ്ങള്‍ വഴിയും വന്‍തോതില്‍ മദ്യവില്‍പ്പന നടന്നു വരുന്നതായും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss