|    Feb 20 Tue, 2018 5:16 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്വര്‍ണത്തോടെ വിടപറയാന്‍ ബോള്‍ട്ട് ഫൈനലില്‍

Published : 13th August 2017 | Posted By: fsq

 

ലണ്ടന്‍: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ സമാപന ദിവസമായ ഇന്ന്, കായിക ലോകം കണ്ട മറ്റൊരു യുഗം കൂടി അവസാനിക്കും- ഉസൈന്‍ ബോള്‍ട്ട് എന്ന ജമൈക്കന്‍ ഇതിഹാസം. വേഗട്രാക്കില്‍ സമാനതകളില്ലാത്ത പ്രകടനം കാഴ്ചവച്ച ബോള്‍ട്ട് ഇന്നത്തെ 4*100 മീറ്റര്‍ മല്‍സരത്തോടെ ട്രാക്കിനോട് വിടപറയും. ഹീറ്റ്‌സില്‍ അത്യുഗ്രന്‍ പ്രകടനം കാഴ്ചവച്ച ബോള്‍ട്ട്, ത്വെയ്ക്വാണ്ടോ ട്രാകേയ്, ജുലിയന്‍ ഫോര്‍ടേ, മിഷേല്‍ കാംപെല്‍ എന്നിവര്‍ക്കൊപ്പമാണ് ഫൈനലില്‍ കടന്നത്. അമേരിക്കന്‍ ടീം മാത്രമാണ് എട്ടു തവണ ഒളിംപിക് ചാംപ്യനായ ബോള്‍ട്ടിന് ആഗ്രഹത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. ആദ്യ ഹീറ്റ്‌സില്‍ ഗ്രേറ്റ് ബ്രിട്ടന്‍, അമേരിക്ക എന്നീ ടീമുകള്‍ക്ക് പിന്നിലായി 37.95 സെക്കന്റ്് കൊണ്ടാണ് ബോള്‍ട്ടും സംഘവും ഫിനിഷ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss