|    Nov 24 Fri, 2017 11:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്വര്‍ണക്കടത്ത്: ശ്രീലങ്കന്‍ വനിതകള്‍ പിടിയില്‍

Published : 27th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 832 ഗ്രാം സ്വര്‍ണവുമായി രണ്ട് ശ്രീലങ്കന്‍ വനിതകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ ശ്രീലങ്കന്‍ എയര്‍ വിമാനത്തിലെത്തിയ സ്ത്രീകളില്‍ നിന്നാണ് 26 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തത്. ടെര്‍മിനലില്‍ നിന്നു പുറത്തേക്കു കടക്കുമ്പോള്‍ സംശയം തോന്നി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇവരെ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ബാഗേജിനുള്ളിലെ ചെരിപ്പില്‍ സ്വര്‍ണം പീസുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് ബംഗാര്‍ത്തലെ, ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍മാരായ ജയന്‍ പി എം നാരായണന്‍, ഷിനോയ് കെ മാത്യു, എന്‍ ജി ജെയിസണ്‍, കെ പി മജീദ്, മരിയ ട്രീസ, ഇന്‍സ്‌പെക്ടര്‍മാരായ എ എഫ് ജോസ്, വിനോദ്കുമാര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക