|    Apr 24 Mon, 2017 10:27 pm
FLASH NEWS

സ്വര്‍ണക്കടത്ത് നിലയ്ക്കുന്നു; കുങ്കുമപ്പൂവും സിഗരറ്റും കടത്താന്‍ മാഫിയ

Published : 21st October 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: ലാഭം കുറഞ്ഞതിനാല്‍ കള്ളക്കടത്തുമാഫിയ സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് അവസാനിപ്പിക്കുന്നതായി സൂചന. കഴിഞ്ഞ മൂന്നു മാസമായി കേരളത്തിലെ വിമാനത്താവളങ്ങളിലൊന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളൊന്നും പിടികൂടപ്പെട്ടിട്ടില്ല. ലാഭം ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നാണ് സ്വര്‍ണക്കടത്ത് നിലച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു.
35 ലക്ഷം രൂപ മുടക്കി ഒരു കിലോ സ്വര്‍ണം ഗള്‍ഫുനാടുകളില്‍ നിന്നും സംസ്ഥാനത്തെത്തിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപ മാത്രമാണു ലാഭമായി കിട്ടുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലക്കനുസരിച്ചു കേരളത്തില്‍ സ്വര്‍ണ വില വര്‍ധിക്കാത്തതാണു ലാഭം കുറയാന്‍ കാരണം. വിമാനത്താവളങ്ങളില്‍ സ്വര്‍ണക്കടത്തു തടയാനുള്ള എല്ലാ ആധുനിക സംവിധാനങ്ങളും പ്രത്യേക സ്‌ക്വാഡുകളും രഹസ്യാന്വേഷണ ഏജന്‍സികളും സജീവമായതോടെ 75 ശതമാനം സ്വര്‍ണക്കടത്തും പിടിക്കപ്പെടുന്ന അവസ്ഥയുമുണ്ട്. ഈ സഹചര്യങ്ങളിലാണ് ഹവാല മാഫിയ സ്വര്‍ണക്കടത്ത് അവസാനിപ്പിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഹവാല പണമിടപാടുകള്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ ഉണ്ടായതും ഈ രംഗത്ത് നിന്നും പിന്മാറാന്‍ എല്ലാവരേയും നിര്‍ബന്ധിതമാക്കുകയുണ്ടായി.
വിദേശ സിഗരറ്റും കുങ്കുമപ്പൂവും കടത്താനാണ് ഹവാല മാഫിയയുടെ പുതിയ നീക്കം. സ്വര്‍ണക്കടത്തിനുപയോഗപ്പെടുത്തിയിരുന്ന ഏജന്റുമാരെ തന്നെയാണ് ഇതിനായും ഉപയോഗിക്കുന്നത്.
ഗള്‍ഫിലെ ഒരു ലക്ഷം രൂപയ്ക്കുള്ള സിഗരറ്റ് സംസ്ഥാനത്തെത്തിച്ചാല്‍ മൂന്ന് ലക്ഷം രൂപ കിട്ടുമെന്നത് ഈ രംഗത്തേക്ക് കള്ളക്കടത്തുകാരെ ആകര്‍ഷിക്കുന്നു. സിഗരറ്റ് കടത്ത് സ്വര്‍ണത്തെ അപേക്ഷിച്ച് എളുപ്പമാണെന്നതും ഇവര്‍ക്ക് തുണയാകുന്നുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day