|    Jul 21 Sat, 2018 1:04 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വര്‍ണം വിഴുങ്ങിയ യാത്രക്കാരനുമായി നെട്ടോട്ടമോടി കസ്റ്റംസ്‌

Published : 6th September 2017 | Posted By: fsq

 

കരിപ്പൂര്‍: സ്വര്‍ണം വിഴുങ്ങിയ പ്രതിയുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടി. ചൊവ്വാഴ്ച പുലര്‍ച്ചെ അബൂദബിയില്‍നിന്ന് കരിപ്പൂരിലെത്തിയ കൊടുവളളി ചെറിയാലമണ്ണില്‍ നവാസി(34)നെയുമായാണ് കരിപ്പൂര്‍ വിമാനത്താവള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആശുപത്രി കയറിയിറങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ വയറ്റിനുളളില്‍ ഏഴ് സ്വര്‍ണനാണയങ്ങളുള്ളതായി തെളിഞ്ഞിട്ടുണ്ട്. സ്വര്‍ണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നവാസിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുക—യായിരുന്നു. എക്‌സ്‌റേ പരിശോധനയില്‍ വന്‍കുടലിന്റെ താഴ്ഭാഗത്തു സ്വര്‍ണം കണ്ടെത്തി. എന്നാല്‍, ഇത് പുറത്തെടുക്കാനുള്ള ശ്രമം വിഫലമായി. തുടര്‍ന്നാണ് ഇയാളെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചു തൊണ്ടിമുതല്‍ പുറത്തെടുക്കാനുളള ശ്രമം നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss