|    Oct 19 Thu, 2017 3:33 am
FLASH NEWS

സ്വര്‍ണം വില്‍പന നടത്തി ഒരു കോടിയിലധികം തട്ടിയ കേസ് : പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Published : 9th October 2017 | Posted By: fsq

 

തൃശൂര്‍: സ്വര്‍ണം വില്‍ക്കുന്നതിനായി ഏജന്റായി പ്രവര്‍ത്തിച്ച് ഒരു കോടിയിലധികം രൂപ തട്ടിയ പിടികിട്ടാപുള്ളി അറസ്റ്റില്‍. നെടുപുഴ ചിയ്യാരം കിഴക്കൂട്ട് ഷൈജു ആണ് ഈസ്റ്റ് പോലിസിന്റെ പിടിയിലായത്. സ്വര്‍ണാഭരങ്ങളും മറ്റും നല്ലവിലയില്‍ വില്‍പന നടത്തി തരാമെന്ന് പറഞ്ഞാണ് ഇയാള്‍ ഉപഭോക്താക്കളെ സമീപിച്ചിരുന്നത്. തൃശൂരിലെ വിവിധ ജ്വല്ലറികളില്‍ സ്വര്‍ണം വില്‍പന നടത്തി കിട്ടിയ ഒരു കോടിയിലധികം രൂപ യഥാര്‍ത്ഥ ഉടമസ്ഥനു നല്‍കാതെ മുങ്ങുകയായിരുന്നു. തൃശൂര്‍ ഈസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ നാല് കേസുകള്‍ ഉള്ളതിനാല്‍ ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പടിയില്‍ മറ്റൊരു പേരില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. തൃശൂര്‍ ഈസ്റ്റ് സിഐ സേതുവിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഈസ്റ്റ് എസ്‌ഐ എം ജെ ജിജോയും പിടികിട്ടാപുള്ളികളെ പിടികൂടുന്ന പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ സീനിയര്‍ സിപിഒ മണ്‍സൂര്‍, സിപിഒ ഷിനില്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു. ഈസ്റ്റ് പോലിസ് സ്‌റ്റേഷനിലെ ഇയാള്‍ക്കെതിരെയുള്ള നാലു കേസുകളില്‍ രണ്ടു കേസില്‍ ഇയാളെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക