|    Feb 20 Mon, 2017 3:02 pm
FLASH NEWS

സ്വര്‍ണം കൈവശം വയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തില്ല

Published : 26th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വ്യക്തികള്‍ സ്വര്‍ണം കൈവശം വയ്ക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം വ്യക്തികള്‍ ഉപയോഗിക്കുന്ന സ്വര്‍ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ വിശദീകരണം നല്‍കിയത്. നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വ്യക്തികള്‍ കള്ളപ്പണം ഉപയോഗിച്ച് സ്വര്‍ണം വാങ്ങിക്കൂട്ടിയതായി റിപോര്‍ട്ടുണ്ടായിരുന്നു. ബാങ്കുകളിലെ വ്യക്തിഗത ലോക്കറുകള്‍ പരിശോധിക്കാന്‍ നീക്കമുണ്ടെന്ന വാര്‍ത്തയും സര്‍ക്കാര്‍ നേരത്തേ നിഷേധിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക