|    Jun 27 Tue, 2017 2:08 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്വര്‍ണം കുതിച്ചുചാടി

Published : 10th November 2016 | Posted By: SMR

മുംബൈ: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ സ്വര്‍ണവില കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 10 ഗ്രാമിന് 29,350 രൂപയായാണ് സ്വര്‍ണവില കൂടിയത്. ദേശീയതലത്തിലെ സ്വര്‍ണവില കുതിപ്പ് കേരളത്തിലും പ്രതിഫലിച്ചു. ചൊവ്വാഴ്ച പവന് 22,880 രൂപ വിലയുണ്ടായിരുന്ന കേരളത്തില്‍ ഇന്നലെ 600 രൂപ വര്‍ധിച്ച് പവന് 23,480 രൂപയായി. ഗ്രാമിന് 75 രൂപ കൂടി 2935 രൂപയാണ് പുതിയ വില.
നോട്ടുകള്‍ റദ്ദാക്കിയതോടെ ജനങ്ങള്‍ കണക്കില്‍പ്പെടാത്ത പണം സ്വര്‍ണം വാങ്ങാന്‍ ഉപയോഗിച്ചതാണ് വില കൂടാന്‍ കാരണമായതെന്ന് വജ്രം-സ്വര്‍ണ വ്യാപാരി കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് ശാന്തിഭായ് പട്ടേല്‍ പറഞ്ഞു. നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതോടെ ധാരാളം പേര്‍ സ്വര്‍ണക്കടകളിലെത്തിയിരുന്നു. അഹ്മദാബാദില്‍ രാത്രി ഒമ്പതു മണിക്ക് അടയ്ക്കുന്ന കടകള്‍ 11 മണി വരെ പ്രവര്‍ത്തിച്ചു. പോലിസെത്തിയാണ് കടകള്‍ 11 മണിക്കുശേഷം അടപ്പിച്ചത്. പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ സാധിക്കാത്തവരാണ് സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടിയത്. അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക