|    Sep 19 Tue, 2017 5:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്വരാജ് അഭിയാന്റെ രാഷ്ട്രീയപ്പാര്‍ട്ടി ഇന്നു നിലവില്‍വരും

Published : 2nd October 2016 | Posted By: SMR

ന്യൂഡല്‍ഹി: സ്വരാജ് അഭിയാന്റെ പുതിയ രാഷ്ട്രീയപാര്‍ട്ടി ഇന്ന് നിലവില്‍വരും. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണുമാണ് സ്വരാജ് അഭിയാന് നേതൃത്വം നല്‍കുന്നത്. ജൂലൈ 31ന് നടത്തിയ സ്വരാജ് അഭിയാന്റെ ദേശീയ സമ്മേളനത്തിലാണ് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത്. സ്വരാജ് അഭിയാനും പുതിയ രാഷ്ട്രീയപാര്‍ട്ടിയും രണ്ടായിത്തന്നെ പ്രവര്‍ത്തിക്കുമെന്ന് യാദവ് പറഞ്ഞിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണേയും ആം ആദ്മി പാര്‍ട്ടി പുറത്താക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക