|    Jan 21 Sat, 2017 1:44 am
FLASH NEWS

സ്വരലയ സമന്വയം 2016 ഇന്നു മുതല്‍

Published : 1st October 2016 | Posted By: Abbasali tf

പാലക്കാട്: പാലക്കാടിന് സംഗീത നൃത്ത രൂപങ്ങളുടെ ഉന്നത പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന സ്വരലയയുടെ പതിനാറാമത് വാര്‍ഷിക നൃത്ത സംഗീതോല്‍സവമായ സ്വരലയ സമന്വയം 2016  ഇന്ന് ആരംഭിക്കും. കലയുടെ സൗരഭ്യത്തിന്റെ പതിനൊന്നു സായാഹ്‌നങ്ങള്‍ സമ്മാനിക്കുന്ന സമന്വയം പാലക്കാട് ജോബീസ് മാളിലെ ഡയമണ്ട് ഹാളില്‍ ഇന്ന് വൈകീട്ട് 5.30ന് നടന്മാരായ വിനീത്, വി കെ ശ്രീരാമന്‍, സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, ഗായകന്‍ കാവാലം ശ്രീകുമാര്‍, ചലച്ചിത്ര സംവിധായകന്‍ വിനോദ് മങ്കര, കൂടിയാട്ടം ആചാര്യന്‍ പദ്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സെക്രട്ടറി പ്രഫ. കെ പി മോഹനന്‍, കേരളാ ലളിത കല അക്കാദമി ചെയര്‍മാന്‍ എസ് സത്യപാല്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി ഐഎഎസ്, ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസ് ഐപിഎസ്, െ്രെകം ബ്രാഞ്ച് എസ്പി കെ വിജയന്‍ ഐപിഎസ് എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. സ്വരലയ പ്രസിഡന്റ് എന്‍ എന്‍ കൃഷ്ണദാസ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പ്രശസ്ത സംഗീത സംവിധായകനും ഗായകനും സംഗീതജ്ഞനുമായ എം ജയചന്ദ്രനും ഗായകന്‍ കാവാലം ശ്രീകുമാറും അവതരിപ്പിക്കുന്ന കര്‍ണാടക സംഗീത കച്ചേരി അരങ്ങേറും.തുടര്‍ന്നുള്ള ദിനങ്ങളില്‍ കര്‍ണാടക സംഗീതം, ഗസല്‍, ഹിന്ദുസ്ഥാനി സംഗീതം, ഫ്യൂഷന്‍ സംഗീതം, സന്തൂര്‍ കച്ചേരി, പ്രശസ്ത ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളകള്‍, പ്രമുഖ നര്‍ത്തകിമാര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, ഒഡീസി, കഥക്, മോഹിനിയാട്ടം, കുച്ചിപ്പുടി നൃത്ത കച്ചേരികളും അരങ്ങേറും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക