|    Jul 23 Sun, 2017 12:20 pm
FLASH NEWS

സ്വയം പര്യാപ്തഗ്രാമം പദ്ധതിയിലെ അഴിമതി: രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്

Published : 10th August 2016 | Posted By: SMR

തൊടുപുഴ: ജില്ലയിലെ പട്ടികജാതി കോളനികളില്‍ നടപ്പാക്കി വരുന്ന സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലാ പോലിസ് മേധാവി എവി.ജോര്‍ജ് ഉത്തരവിട്ടു. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി എന്‍ സജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ദേവികുളം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിനു കീഴിലെ ചിന്നക്കനാല്‍ ദിഡിര്‍നഗര്‍ പട്ടികജാതി കോളനി,മറയൂര്‍ പള്ളനാട് എസ്‌സി           കോളനി എന്നിവിടങ്ങളിലാണ് ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയത്.
ദിഡീര്‍നഗര്‍ പട്ടികജാതി കോളനിയില്‍ 30 ലക്ഷത്തിന്റേയും പള്ളനാട് പട്ടികജാതി കോളനിയില്‍ 35 ലക്ഷം രൂപയുടെയും ക്രമക്കേടാണ് പ്രാഥമികാന്വേഷണത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്.
ഇതിന്റെയടിസ്ഥാനത്തില്‍ പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ നടത്തിയ കോണ്‍ട്രാക്ടര്‍ക്കെതിരേ വഞ്ചനാക്കുറ്റത്തിനും എസ്എസി എസ്ടി ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന് ശാന്തമ്പാറ, മറയൂര്‍ പോലിസ് അധികൃതര്‍ക്ക് ജില്ലാ പോലിസ് മേധാവി ഉത്തരവ് നല്‍കി.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പദ്ധതികളുടെ കോണ്‍ട്രാക്ടര്‍ എം സി മാത്യുവിനെതിരേ ഇന്നലെ വൈകീട്ട് ശാന്തമ്പാറ, മറയൂര്‍ പോലിസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക