|    Jul 22 Sat, 2017 6:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്വയം തീക്കൊളുത്തിയ യുവാവ് പെണ്‍കുട്ടിയെ കടന്നുപിടിച്ചു

Published : 3rd August 2016 | Posted By: SMR

പുതുച്ചേരി: നിരന്തരശല്യക്കാരനായ പൂവാലന്‍ സ്വയം തീക്കൊളുത്തി പെണ്‍കുട്ടിയെ കടന്നുപിടിച്ചു പൊള്ളലേല്‍പ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ 17കാരി ആശുപത്രിയിലാണ്. അക്രമി സെന്തില്‍(32) പിന്നീട് ആശുപത്രിയില്‍ മരിച്ചു.
മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ ഇളയസഹോദരങ്ങളോടൊപ്പം ടിവി കണ്ടുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ, ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ ശേഷം കടന്നുപിടിച്ച് പൊള്ളലേല്‍പ്പിക്കുകയായിരുന്നു. ‘നിരന്തരം ഇയാള്‍ ശല്യപ്പെടുത്തുന്നതിനെക്കുറിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാരും മറ്റുചിലരും നാലുതവണ പോലിസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും നടപടി ഒന്നുമുണ്ടാവാതിരുന്നതാണ് അക്രമത്തിനു കാരണമായതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക